"കശുമാവിന്‍ കമ്മലുകള്‍."

                     
       എം.ടി.യുടെ 'മഞ്ഞ്', വായിച്ചുതീര്‍ത്ത ആ പുസ്തകത്തിലേയ്ക്ക്,നോക്കി അവള്‍  കുറെനേരം ഇരുന്നു,ആദ്യമായല്ല താനിത് വായിക്കുന്നത്,പക്ഷെ ഇന്ന്........... എന്തോ,അതിലെ പ്രധാനകഥാപാത്രം 'വിമല',തന്‍റെ  മനസുവിട്ടു പുറത്തേയ്ക്ക് പോകാന്‍ കൂട്ടാക്കുന്നില്ല,എന്ന്‌ അവള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു 'തനിക്കും അവള്‍ക്കുമിടയില്‍ അദ്യശ്യമായ  ഒരു കണ്ണി?', അല്ലെങ്കില്‍ താന്‍ തന്നെ ആണോ അവള്‍?' മനസിന്‍റെ ചോദ്യങ്ങള്‍ക്കൊടുവില്‍  അവള്‍ക്കു ചിരിവന്നു.നഷട്ട പ്രണയത്തിന്‍റെ ഓര്‍മകളില്‍,നഷ്ട്ടപെട്ടു പോകാത്ത പ്രതിക്ഷയോടെ  കാത്തിരിക്കുന്ന വിമല,ആരെയും പ്രേതിഷിച്ചിരിക്കാത്ത തനിക്കു എങ്ങനെ വിമല ആകാന്‍ കഴിയും?പക്ഷെ വിമലയെ ചുഴ്ന്നുനില്‍ക്കുന്ന മടുപ്പിക്കുന്ന ഒരു ഏകാന്തത, തനിക്കു ചുറ്റും ഇല്ലേ?അവള്‍ ഞെട്ടിപിടഞ്ഞ മിഴികളോടെ ചുറ്റുംനോക്കി,കുറഞ്ഞ വോള്‍ട്ടെജില്‍, മങ്ങിനില്‍ക്കുന്ന 'ബള്‍ബു നല്‍ക്കുന്ന അരണ്ട മഞ്ഞവെളിച്ചത്തില്‍ മുറി വളരെ അസ്വസ്ഥമായി തോന്നി,മുറിവാടക പങ്കിടുന്ന,തന്നെ ഒഴിച്ചുള്ള മറ്റുരണ്ടു പേരും നിദ്രയുടെ അഗാധതയിലെവിടെയോ ആണ്..........
                            
                              മുഴുവന്‍ ശക്തിയുംഎടുത്ത് കറങ്ങികൊണ്ടിരുന്ന ഫാനിനെ അവള്‍ സഹതാപത്തോടെ നോക്കി,പുസ്തകം വീണ്ടും മറിച്ചുനോക്കി...അതിന്‍റെ ഓരോതാളുകള്‍ മറിക്കുമ്പോഴും കേള്‍ക്കുന്നത് വിമലയുടെ  നിശ്യസമാണ് എന്നവള്‍ക്ക് തോന്നി,സുധീര്‍കുമാറിനായി വിമല കാത്തിരിക്കുന്നു, ആദ്യപ്രണയത്തിന്‍റെ സ്മരണകളില്‍......., പെട്ടന്ന് അവള്‍ഓര്‍ത്തു "എവിടെയാണ് തന്‍റെ ആദ്യപ്രണയം നഷ്ട്ടപെട്ടത്?" പെട്ടന്ന് അവള്‍ തലകുടഞ്ഞു താന്‍ എന്തിനാണ് അതൊക്കെ ഓര്‍ക്കുന്നത്?പുസ്തകം അടച്ചുവെച്ച് എഴുനെല്‍ക്കുമ്പോഴും വിമല അവളോടൊപ്പം ഉണ്ടായിരുന്നു.തന്‍റെ മെത്തയില്‍ കിടക്കുമ്പോള്‍ എത്രയുംവേഗം ഉറങ്ങാന്‍ അവള്‍കൊതിച്ചു,പക്ഷെ മനസു കാലച്ചക്ക്രം പിന്നോട്ട്ഉരുട്ടി പായുകയാണ്,കണ്ണുകള്‍ മെല്ലെ അടയ്ക്കുമ്പോള്‍ വിമലയുടെ നേര്‍ത്ത ശബ്ദം കേള്‍ക്കുന്നതായിതോന്നി "പറയൂ...........അവിടെയാണ് നിന്‍റെ മനസിലെ ആ നഷ്ട്ടങ്ങള്‍,ഓര്‍മ്മകള്‍ ?"."എനിക്ക് അങ്ങനെയൊന്നും ഇല്ല",പതിയെ ആണ് പറഞ്ഞതെങ്കിലും ശബ്ദം അല്പം ഉയര്‍ന്നുപോയതായി അവള്‍ക്കു തോന്നി.വിമല ചിരിക്കുന്നുണ്ടോ?അവള്‍ കാതോര്‍ത്തു,ഉണ്ട് ആ ചിരിയില്‍ പരിഹാസമാണോ സഹതാപമാണോയെന്നു വേര്‍തിരിച്ചറിയാന്‍ കഴിയാതെ അവള്‍ മെല്ലെ എഴുന്നേറ്റിരുന്നു കര്‍ട്ടനില്ലാത്ത ജനലിന്റെ നേര്‍ത്തമഞ്ഞിന്റെ  നിറമുള്ള ചില്ല് പാളികളിലുടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍,അവള്‍ സ്വയം "ഞാന്‍ ഒരു പ്രണയിനിയാണ്"എന്ന്‌  പറയാന്‍ ഒരിക്കലും ഒരുഅവസരം തന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല,പക്ഷെ താന്‍ 'ഒരു പ്രണയിനിയായിരുന്നു' എന്ന ഒരുതിരിച്ചറിവ്, താന്‍ അംഗീകരിക്കാത്ത ഒരു സത്യം,തന്നില്‍ നിലനില്‍ക്കുന്നു. എവിടെ ആയിരുന്നു അത്  തുടങ്ങിയത്?തന്‍റെ ആദ്യപ്രണയം ,എന്നായിരുന്നു?ഇതിന്‍റെ ഉത്തരംനല്‍കാന്‍ ആര്‍ക്കു കഴിയും?.അതിന്‍റെ കാലഗണന...അതില്‍ എന്താ ഇത്ര അറിയാന്‍ അല്ലെ?,ആദ്യ പ്രണയോപഹാരം........? ഇല്ല അതും ഓര്‍ക്കുന്നില്ല,കാരണം ആ പ്രണയം തന്നില്‍വളര്‍ന്നത്‌ താന്‍ അറിയാതെ ആയിരുന്നല്ലോ!!!
                                 തന്‍റെ ചുണ്ടുകള്‍ പുഞ്ചിരിക്കുന്നുണ്ടോ?കണ്ണുകള്‍ തിളങ്ങുന്നുണ്ടോ?,ഈ സംശയം ആദ്യത്തെതല്ലല്ലോ എന്ന ഓര്‍മ്മ ഒരു നിശ്യാസത്തില്‍ അമര്‍ത്തുബോളെയ്ക്കും,ഓര്‍മകളുടെ പടവുകള്‍ താണ്ടി ആ പഴയ എട്ടുവയസുകാരന്‍ അപ്പു,ഓടികളിയ്ക്കാന്‍ തുടങ്ങിയിരുന്നു.ഇരുളില്‍നിന്നും തന്നെ വിമല തുറിച്ചുനോക്കുന്നുണ്ടോ?അവള്‍ക്കും വീണ്ടും അങ്ങനെ തോന്നി ,വിമല വീണ്ടും പറയുന്നു"ഹിമാലയത്തിന്റെ ചെരുവിലെ ഈ തണുത്ത രാത്രയില്‍ അടുത്ത രാത്രിയ്ടുടെ ഏകാന്തതമാത്രം ഓര്‍ത്തിരിക്കുന്ന എനിക്ക് ,നിന്നെ മനസിലാക്കാന്‍ പെട്ടന്ന് കഴിയും";ഇത്തവണ അവള്‍ മുഖംതിരിച്ചില്ല,മെല്ലെ ചിരിക്കുന്ന അവളുടെ കണ്ണുകളില്‍ പെട്ടന്നൊരു കുസൃതി ഓടിമറഞ്ഞോ?!
                          കല്ലുകളുംപുല്ലുകളുംനിറഞ്ഞ നാട്ടുവഴിയിലുടെ നഗ്നപാദങ്ങള്‍ ചവുട്ടി മനസ്അലഞ്ഞപ്പോള്‍ അവള്‍  ക്യില്‍ട്ടിന്റെ നേര്‍ത്ത ച്ചുടിലെയ്ക്ക് നുഴഞ്ഞുകയറിയിരുന്നു."ഇതെടുതോ..... അവരോട് പറയേണ്ട",അപ്പു നീട്ടിയ പഴുത്ത റുബിക്കയ്ക്ക്  രുചി ഏറെ ഉണ്ടായിരുന്നല്ലോ എന്നവള്‍ഓര്‍ത്തു,കാരണം മറ്റാര്‍ക്കുകൊടുക്കാതെ അവന്‍ തന്‍റെ ഉടുപ്പിന്റെ കീശയില് സുക്ഷിച്ചു വെച്ചിരുന്നത് തനിക്കുതരാനാണ്.ഓട്ടപിടുതംകളിക്കുമ്പോള്‍,ഒളിച്ചുകളിക്കുമ്പോള്‍,മറ്റാരുംകാണാതെ തന്നെ അവന്‍ സഹായികാരുണ്ട്...........കൂട്ടതില്‍  കേമനായ അവന്‍റെ ഈ മനോഭാവം തനിക്കു ഒരു നായികാ പരിവേഷം നല്കിയിരുന്നോ?!അവള്‍ വീണ്ടും ഇരുട്ടിലേയ്ക്കു നോക്കി,വിമല ആകാംഷ നിറഞ്ഞ മിഴികളോടെ തന്നെ നോക്കുന്നുണ്ടോ?,അവള്‍ പതിയെ വിളിച്ചു"വിമലേ......."കനത്ത നിശബ്ദതയിലെയ്ക്ക് മിഴിയുന്നി അവള്‍ മെല്ലെ പറഞ്ഞു"നീ എന്തെ മിണ്ടാത്തത്?എനിയ്ക്കു അപ്പുവിനു ഇടയില്‍ എപ്പോഴായിരിക്കും പ്രണയം തുടങ്ങിയത്,അല്ലെങ്കില്‍ ബാല്യത്തിന്റെ ഈ നിഷ്കളങ്കസ്നേഹത്തെ പ്രണയം എന്ന് വിളിക്കാന്‍ പറ്റുമോ?അതോ ,ഈ സ്നേഹം പ്രണയമായി വളര്‍ന്നതാണോ?അല്ലെങ്കില്‍ ഈ സ്നേഹത്തിന്റെ പേരുമാറ്റി പ്രണയം ആക്കിയതാണോ?",വിമലയുടെ മറുപടിയ്ക്കായി കുറെ നേരം കാത്തിട്ടും കിട്ടഞ്ഞപ്പോള്‍ അവള്‍ ഉറപ്പിച്ചു'തന്നെ പോലെ വിമലയ്ക്കും വ്യക്തമായ  ഒരു ഉത്തരം കണ്ടെതാനായിട്ടുണ്ടാവില്ല.
                                   ആകൃതിയില്ലാത്ത വല്യകരിമഷിപൊട്ടു  തൊട്ടുനില്‍ക്കുന്ന തന്‍റെ നേരെ കശുമാവിന്റെകറയില്‍ രുപംകൊണ്ടുള്ള മനോഹരമായ  ചെറിയ രൂപങ്ങള്‍ നീട്ടി അപ്പു പറയുന്നു"ഇതു കമ്മലാക്കിയിട്ടോ നല്ല രസമായിരിക്കും",അതെ നല്ല ഭംഗിയായിരുന്നു അവ ഇപ്പോഴും ഉണ്ടാകുമോ,ആ കശുമാവ്?ഊഞ്ഞാല്‍ കെട്ടിയാടിയിരുന്ന ആ താഴ്ന്ന ചില്ല അതില്‍ ഉണ്ടാകുമോ?അവള്‍ക്കു വല്ലാത്ത ആകംഷതോന്നി,നാട്ടില്‍പോകണം എന്ന ഒരു ചിന്ത മനസ്സില്‍ ആദ്യമായി മുളയിടുകയാണ്.....!!,നാട് എന്ന ഓര്‍മയില്‍ ആദ്യം വരുന്നത് അമ്മയുടെ മുഖമാണ് "അപ്പുവിന്റെ  കൈപിടിച്ച് വേണം പുഴകടക്കാന്‍"താന്‍ പള്ളിക്കുടത്തില്‍ പോകുമ്പോള്‍ പുറകില്‍നിന്നും കേട്ടിരുന്ന അമ്മയുടെ ശബ്ദത്തിനു  എത്ര മൃദുലതയായിരുന്നു !!"ആ അപ്പുചെക്കനോട് എന്താ ഇത്ര വര്‍തമാനിക്കാന്‍?അതൊന്നു വേണ്ട".ഇങ്ങനെ പറയുമ്പോള്‍ ആ മൃദുലത വിടെ പോയിരുന്നിരിക്കാം?
                                  അപ്പു തന്ന ആദ്യ പ്രണയലേഖനം,അത് ചുരുട്ടിയെരിയുമ്പോള്‍ അമ്മയ്ടെ കണ്ണുകള്‍ കത്തുകയായിരുന്നോ?ബാല്യത്തിന്റെയും കവ്മാരതിന്റെയും ഇടയില്‍ വേര്‍തിരിച്ചറിയാത്ത വികാരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കു ഇടയില്‍.........അപ്പു തന്‍റെ കാഴ്ചയ്ക്ക് മുന്നില്‍നിന്നും അകന്നുപോയി.യാത്രപറയാതെ.........കാത്തിരിക്കുമെന്ന് പറയാതെ ......... .......!വിട്ടുകാര്‍ തന്നെ നാടുകടത്തി, ഇപ്പോള്‍ അറിയുന്നു അതായിരുന്നു "പ്രണയം',അവള്‍ക്കു മുന്നില്‍ പൊടിമിശക്കാരന്‍ അപ്പു ചോദിക്കുന്നു"നിനക്കെന്നെ ഇഷ്ട്ടമല്ലേ?","അതെ,ഞാന്‍ അപ്പുവേട്ടനോടല്ലേ എപ്പോഴും കൂട്ടുകുടാരുള്ളത്‌"?,
"അതല്ല,ഇഷ്ട്ടം.........."സിനിമ നായകനെപോലെ നില്‍ക്കുന്ന അവന്‍റെ മുഖത്ത് നോക്കി സംശയത്തോടെ  നില്‍ക്കുന്ന കുഞ്ഞു പാവാടക്കാരിയുടെ ആ നിഷ്കളങ്കത !!,അവള്‍ മെല്ലെ എഴുനേറ്റിരുന്നു,വിമലയുടെ ശബ്ദം വീണ്ടും കേള്‍ക്കുന്നതായി തോന്നി"നീ കാത്തിരിക്കുന്നുന്ടോ?,ആ സ്നേഹത്തിന്റെ അവശേഷിപ്പുകള്‍ നിന്നിലുണ്ടോ?" രണ്ടാമത്തെ ചോദ്യം !! ആദ്യ ചോദ്യത്തിന്റെ ഉത്തരം പറയാന്‍ തുടങ്ങിയ അവളെ നിശബ്ദയാക്കി കളഞ്ഞു.എങ്ക്കിലും ഇത്തിരി നേരം കഴിഞ്ഞു അവള്‍ മെല്ലെ പറഞ്ഞു "ആ കശുമാവിന്‍ കമ്മലുകള്‍ എപ്പോഴും ഉണ്ടെക്കില്‍ അവയിലൊന്ന് എനിയ്ക്കു വേണം"...........



കുറുപ്പ്-മലയാളത്തിന്‍റെ കാലത്തെ അതിജീവിച്ചു കാത്തിരിക്കുന്ന "വിമല"എന്ന കഥാപാത്രത്തെ നമുക്ക് നല്‍കിയ എഴുത്തുകാരനോട്‌ ഈ വരികള്‍ കടപ്പെട്ടിരിക്കുന്നു 



 

 

Comments

Sasi said…
ഈ കഥ മനസ്സിനെ ഒരു വേള ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോയി. മനസ്സില്‍ ഉറങ്ങി കിടന്ന ബാല്യ കാലം ചികഞ്ഞു എടുക്കാന്‍ വഴി ഒരുക്കി... ബാല്യ കാലം വീണ്ടും വന്നു ചേര്‍ന്നെങ്കില്‍ എന്ന് മനസ്സ് ഒരു മാത്ര കൊതിച്ചുവോ?

കഥ നന്നായിരിക്കുന്നു... എഴുതുക വീണ്ടും... ആശംസകള്‍...
Anonymous said…
നന്നായിരിക്കുന്നു
Christian Christy said…
ചിലപ്പോള്‍ നമ്മള്‍ ബാല്യകാലത്തെ പ്രണയം തിരിച്ചു അറിയാന്‍ വൈകും ,,
Christian Christy said…
കുട്ടി കാലത്തേ പ്രണയം കൌമാരത്തിന് വഴി മാറി കൊടുത്തപ്പോള്‍
അവളുടെ ഹൃദയത്തില്‍ നിന്നും എന്‍റെ ഹൃദയത്തിലേക്കുള്ള ഒരു തിരിച്ചു വരവ്
എനിക്ക് എളുപ്പമായിരുന്നു, അവളുടെ കണ്ണുകളില്‍ നിന്നും പ്രതീക്ഷയുടെ കണ്ണ് നീരുകള്‍
ഇറ്റു വീന്നപ്പോളും മുഖം തിരിച്ചു ഒരു യാത്ര പോലും പറയാതെ ഞാന്‍ നടന്നു അകന്നിരുന്നു
കിനാവുകളില്‍ നിന്നും കിനവുകളിലെക്കുള്ള ഒരു യാത്ര
പിന്നീടു ഒരു ചാറ്റല്‍ മഴയത്തു അവളുടെ അനുവാദം ചോദിക്കാതെ
അവളുടെ കുട കീഴില്‍ ഞാന്‍ ഓടി കയറിയപ്പോള്‍
അവളുടെ കവിളില്‍ വിരിഞ്ഞ നനവ്‌ ആര്‍ന്ന പുഞ്ചിരിക്കും
എന്‍റെ മനസിനെ മാറ്റാന്‍ പറ്റി ഇല്ല, കാലം എനിക്ക് ഒരു വഞ്ചകന്റെ പേര് നല്‍കുമായിരിക്കും
പക്ഷെ പിന്നീടു ഈ അറബ് മണ്ണില്‍ അവളെ വീണ്ടും കണ്ട് മുട്ടിയപ്പോള്‍ എന്‍റെ മനസ്
ഒന്ന് പിടഞ്ഞതു എന്തിനു വേണ്ടി ?? ഉത്തരം കിട്ടാതെ മനസ്സില്‍ കിടക്കുന്ന ഒരു ചോദ്യം അതാണ് :-)

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

"എന്‍റെ മഴയ്ക്ക്‌................