Posts

കറുപ്പുംവെളുപ്പും

Image
ഞാന്‍ കാണുന്നുണ്ടായിരുന്നു മാനത്തെ പെണ്ണിന്റെ ചെപ്പില്‍ നിന്നും തുളിമ്പിവീണ കുങ്കുമരാശിയുടെ പരവതാനിയിലൂടെ അവള്‍ മെല്ലെ നടക്കുകയാണ്!! പാല്‍പോലെ ശുഭ്രമായ ആ തരുണിയുടെ മിഴികള്‍ പാതിയടഞ്ഞതും മുഖം അസ്വസ്ഥത നിറഞ്ഞതുമാണ് അല്ലെ? "എന്താണ് നിന്‍റെ പേര്" എന്‍റെ ശബ്ദം നേര്തതെങ്കിലും ഉയര്‍ന്നതായിരുന്നു.അവള്‍ എന്‍റെ ശബ്ദം കേട്ടിരിക്കും ഉറപ്പാണ്‌...പക്ഷെ യാത്ര തുടരുകയാണ് !! "ഹേ...നില്ക്കൂ..." ഞാന്‍ അവളെ അനുഗമിക്കാന്‍ ശ്രമിച്ചുകൊണ്ട് വീണ്ടും പറഞ്ഞു. ഇത്തവണ മറുപടി വന്നു "ആര്‍ക്കു വേണ്ടിയും കാത്തുനില്ക്കാന്‍ എനിക്ക് കഴിയില്ലാ" അത് സത്യമായിരിക്കാം....അവളെ പിന്തുടരാന്‍ എനിക്കും കഴിയുന്നില്ലല്ലോ!ഞാന്‍ നടക്കുകയാണ് മുഴുവന്‍  ഊര്‍ജവും  സംഭരിച്ചു ആഞ്ഞു നടക്കുന്നുണ്ട്  പക്ഷെ ,ഒരടിപോലും  സ്ഥാനമാറ്റം സംഭവിച്ചിട്ടില്ല എന്നത് തന്നെ വാസ്തവം. "നിന്‍റെ പേര് പറഞ്ഞിട്ട് പോകൂ ...." നടപ്പ് നിര്‍ത്തികൊണ്ട്‌ ഞാന്‍ ഒരിക്കല്‍കൂടി ചോദ്യം ആവര്‍ത്തിച്ചു. "ഞാന്‍ നിന്‍റെ പകല്‍" അവളുടെ ശബ്ദത്തില്‍ ഒരു ചിരിയുടെ അലകള്‍ അലിഞ്ഞിരുന്നോ? എന്‍റെ പകല്‍!! പകല്‍...!! അത് എല്ല...

------അനിവാര്യമായ 'ഞാന്‍'-----------

Image
"ഓര്‍മ്മ ശരിയാണെങ്കില്‍ ആ വഴിയിലൂടെ തനിച്ചുള്ള അവന്‍റെ ആദ്യയാത്രയായിരുന്നു അത്...!!ബാഗില്‍ പുത്തന്‍മണം മാറാത്ത ഒന്നാം പാഠപുസ്ത്തകവും!! "നീ ഏതാ കൊച്ചെ..." ഏതോ ഒരു മുത്തശി... കുറച്ചുനേരമായി നിശബ്ദത മാത്രമേ കൂട്ടുണ്ടായിരുന്നുല്ലല്ലോ !!! അവന്‍റെ മുഖത്ത് സന്തോഷത്തിന്‍റെ ഒരു പുഞ്ചിരി "ഞാന്‍ രമേശന്റെ മകനാ" അവന്‍ അന്നും ആ വഴിയാണ് പോകുന്നത്...പത്താംക്ലാസ്സി ലായതിനാല്‍ രാവിലെ സ്പെഷ്യല്‍ക്ലാസ്സുണ്ട്, സൈക്കിള്‍പറക്കുന്നതിനിടയില ്‍ ഗോകുലിന്റെ വീടിന്റെ ഇടനാഴിയില്‍ അവനെ കൂക്കി വിളിച്ചിട്ടുള്ള കാത്തുനില്‍പ്പിന്‍റെ പത്തു മിനിറ്റിറ്റു ഇടവേളയില്‍ വീണ്ടും ആ പഴയചോദ്യം "മോന്‍ ഏതാ...", മറുപടി പെട്ടന്ന് വന്നു "എന്‍റെ പേര് രാഹുല്‍ പി.ആര്‍" കണ്ണുകള്‍ അപ്പോള്‍ ചലിച്ചു തുടങ്ങുന്ന ഗോകുലിന്റെ സൈക്കിളിനു നേര്‍ക്കായിരുന്നു," രമേശന്റെ.................. "സംശയം നിറഞ്ഞ ആ ചോദ്യത്തിന് പിന്നിലേയ്ക്ക് തള്ളിവന്ന വായുവിനോപ്പം ഉത്തരമെറിഞ്ഞിട്ട്‌ അവന്‍ പാഞ്ഞു , ഉത്തരം ഇതായിരുന്നു "അതെ... എന്‍റെ അച്ഛനാണ്...."! -------------------------- -...

വീണ്ടും നീ........

Image
വീണ്ടും നീയെന്നെ മോഹിപ്പിക്കുകയാണ്‌ കാക്കേ... മോഹങ്ങളും മോഹഭംഗങ്ങളുംമില്ലാത്ത  അപാരനീലിമയിലെ നിന്‍റെലോകത്തില്‍നിന്നും നീ  നോക്കുകയാണ് ,ചാഞ്ഞുംചരിഞ്ഞും വീണ്ടുംവീണ്ടും............ ചോറുവറ്റുകള്‍ക്കും എനിക്കും ഇടയിലാണ് നിന്‍റെ ആ ലോകം.... ഞാന്‍ ആ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ, നീ പറന്നകലുകയാണ് ഒപ്പം എനിക്കഞാതമായ ആ ലോകവും! കാക്കയായി പുനര്‍ജനിക്കാനുള്ള എന്‍റെ മോഹം അറിഞ്ഞിട്ടാണോ, നീ ഇങ്ങനെ അപാരമായ ശാന്തതഒളിപ്പിച്ച  കണ്ണുകളോടെ എന്നെ തുറിച്ചു നോക്കിയത്? നിനക്കെന്തെങ്കിലും പറയാനുണ്ടോ എന്നോട്? അങ്ങനെയെങ്കില്‍ എന്റ്റെത് ഒരു അതിമോഹമാണെന്നോ അതോ വെറും 'അക്കരപ്പച്ച'ചിന്തകളാണെന്നോ ആയിരിക്കുമോ നിന്‍റെ മൌനം പറയുന്നത്...., അതോ എന്‍റെ സാമിപ്യത്തില്‍ എന്തെങ്കിലും അപകടഭീഷിണിയുണ്ടോ  എന്ന  നിന്‍റെ സ്വാഭാവിക ചിന്ത മാത്രമായിരുന്നോ ആ നിമിഷങ്ങള്‍ കടംകൊണ്ടത്? എനിക്ക് ആ കണ്ണുകളെ തിരിച്ചറിയാന്‍ കഴിയുന്നില്ല...എത്രനോട്ടങ്ങള്‍ ഒരേസമയം വന്നാലും, അവ ഒരേപോലെ..........എനിക്കും വേണം കൂട്ടത്തില്‍വേറിട്ട്‌നില്‍ക്കാത്ത-മിഴികള്‍,ശബ്ദം,ചലനം, ജീവിതം.....സഹതാപത്തോടെയുംഅതി...

"വീണ്ടും വളകിലുക്കം....?!!

Image
കുപ്പിവളകളുടെ കിലുക്കം..! നേര്‍ത്തുമെലിഞ്ഞ് ആഴങ്ങളില്‍നിന്നെന്നപോലെയുള്ള ശബ്ദം!! തിരുവാതിരചുവടുകള്‍ക്കൊപ്പം ആര്‍ത്തുചിരിക്കുന്ന,ഉറക്കത്തി ലെ ചലനങ്ങളില്‍ പതിഞ്ഞുചിരിക്കുന്ന കുപ്പിവളകള്‍....,അവ ഇഷ്ട്ടപെടാതെ, ആ ചിരികള്‍ പരിചയമില്ലാതെ കടന്നുപോരാന്‍ കഴിയാതിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു അല്ലെ?ഒരുപക്ഷെ അതിലെ അവസാന കണ്ണിയിലെയ്ക്കാവാം ഞാന്‍ ചേര്‍ക്കപെട്ടിട്ടുണ്ടാവുക! പത്ത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കൈകളില്‍ കുപ്പിവള..!! അവയുടെ നിറം,ശബ്ദം ഇവയൊക്കെ എന്‍റെ നിശബ്ദതയില്‍ ചലങ്ങള്‍സൃഷ്ട്ടിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അതിശയോക്തി അശേഷം വേണ്ടാ..!ഒരുപക്ഷേ, അത് എന്‍റെ മനസിന്‍റെ ചിന്തകളുടെ വികൃതിയായിരിക്കാം!! എന്‍റെ മൌനം അവയിലെയ്ക്ക് പകര്‍ന്നതോയെന്തോ.....അവ പഴയതുപോലെ സംസാരിക്കുന്നില്ല,എന്‍റെ കൈകള്‍ക്ക് പഴയതിരക്ക് ഇപ്പോള്‍ ഇല്ലല്ലോ...അതായിരിക്കുമല്ലെ? ഞാന്‍ അവരെ നോക്കിയിരിക്കാറുണ്ട് ,പക്ഷേ..പണ്ടത്തെപോലെ "ഇതു കണ്ടോ...പുതിയ വളയാ  എങ്ങനുണ്ട് ?" എന്ന് നിഷ്കളങ്കതയോടെ ആരോടും ഞാന്‍ ചോദിച്ചില്ല,  "കുപ്പിവളയാ... അതുപൊട്ടി കൈമുറിയാതെ സൂക്ഷിക്കണം " എന്നെ ആരും ഓര്‍മിപ്പി...

മഴ'സഖിയ്ക്ക്‌,

Image
നിശബ്ദത ആഗ്രഹിച്ചനിമിഷങ്ങളിലും നിന്‍റെ സാനിധ്യത്തെ ഞാന്‍ ഇഷ്ട്ടപെട്ടത്‌ എന്തുകൊണ്ടാവാം?നിന്‍റെ കുളിരുംതാളവും എപ്പോഴും എന്‍റെ മനസിനോട് ചേര്‍ന്ന് നിന്നതിനാലാവാം...അല്ലെ?അതോ നീ തീര്‍ക്കുന്ന നേര്‍ത്തമറയില്‍ എന്നെയും എന്‍റെ ഹൃദയത്തിനെയും സമര്‍ഥമായി ഒളിപ്പിക്കുവാന്‍ കഴിയുന്നതിനാലോ? നീ എന്‍റെ പ്രണയമല്ല!പക്ഷെ എന്‍റെ പ്രണയത്തിന്‍റെ വ്യത്യസ്തഭാവങ്ങള്‍ എപ്പോഴെക്കെയോ നിന്നില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്,നിന്‍റെ ഓരോ തിരിച്ചുവരവുകളിലും  ഞാന്‍ അവയെതിരയാറുണ്ട്! ഇനിയും എനിക്ക് നടക്കണം എന്‍റെ പ്രണയത്തിന്‍റെ കൈയുംപിടിച്ച് നിന്നിലൂടെ ഏറെദൂരം.........അപ്പോഴൊക്കെ കൊഴിയുന്ന പുഞ്ചിരിയുംകണ്ണുനീരുംനെടുവീര്‍പ്പുകളും നിന്‍റെ ആന്മാവിലെയ്ക്ക് അലിയിച്ചുചേര്‍ത്ത് എനിക്കായി നീ കാത്തുവെയ്ക്കണം ഒരിക്കലും നഷ്ട്ടപെടാതെ...!കേവലമൊരു സൂക്ഷിപ്പുകാരിയല്ലല്ലോ നീയെനിക്ക്.......,നിന്‍റെ സൗഹൃദത്തിന്റെ കരുതലില്‍ എന്‍റെ പ്രണയത്തിന്‍റെ ഭംഗി ഒരിക്കലും നഷ്ട്ടപെടില്ലയെന്ന വിശ്വാസം നമ്മുടെ സുഹൃത്ബന്ധം പോലെ ഇഴയടുപ്പമുള്ള നശിക്കാത്തഒന്നാണ്!

നെല്ലീ..........നെല്ലീ നെല്ലീക്കാ............."

Image
ഓ.എന്‍.വി കവിതയിലെ വരികള്‍:- "ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍മേയുന്ന തിരുമുറ്റതെത്തുവാന്‍ മോഹം.... തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം ................................. ....................................................................."  ഏഴാംക്ലാസ്സില്‍വച്ച്  മേരിടിച്ചര്‍ ഈ കവിത പഠിപ്പിക്കുമ്പോള്‍,ഞാന്‍ ഇടയ്ക്ക് ഞങ്ങളുടെ സ്കൂള്‍മുറ്റത്തിന്റെ കോണില്‍ നില്‍ക്കുന്ന ചെറിയനെല്ലിക്കകള്‍ നല്കുന്ന ആ വലിയ നെല്ലിമരത്തിനുനേര്‍ക്ക്‌ നോക്കാതിരുന്നില്ല .......!! പക്ഷെ ആ കവിതയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഗ്രഹാതുരഓര്‍മകളുടെ തീക്ഷണത ഇപ്പോഴാണ് മുഴുവനായും ഉള്‍ക്കൊള്ളാനാകുന്നത്!!  ഓര്‍മയില്‍ ആ നാടന്‍ നെല്ലിക്കയുടെ കയ്പ്പ് രസം  തന്നെ മുന്നില്‍! മുറ്റത്തിന്റെ ഒരു കോണില്‍ നില്ക്കുന്നതിനാല്‍ താഴെയുള്ള മുറ്റത്തേയ്ക്കും നെല്ലിക്കകള്‍ വീഴാറുണ്ടായിരുന്നു!!ആ നെല്ലിക്കകയില്‍ ഒന്ന് പോലും തനിച്ചു കഴിച്ച ഓര്‍മയില്ല,കാരണം...നെല്ലിക്ക എണ്ണത്തില്‍ വിരളമാണ് മത്സരിച്ച് തിരഞ്ഞുകണ്ടെത്തുന്നത് ഒന്നോരണ്ടോ എണ്ണം മാത്രമായിരുന്നു!!ഒരു നെല്ലിക്ക - എല്ലാവര്‍ക്...

കട്ടന്‍ക്കാപ്പി

Image
ഇതുപോലെ... മഴയില്‍,  മടിപിടിച്ചിരിക്കുമ്പോള്‍ ആ കാപ്പി'യെ ക്കുറിച്ച് ഓര്‍ക്കാറുണ്ട്, അതെനിക്ക് വെറും കാപ്പി അല്ല, 'പാലാ'കാപ്പി ആണ്.. അച്ഛന്റെ വീട്ടില്‍ ഇപ്പോഴും ഉണ്ടാകാറുള്ള പ്രസ്തുത 'കാപ്പി'.കടുപ്പം കുറച്ച് പാലാമ്മ(അച്ഛമ്മ), അല്ലെങ്കില്‍ ചിറ്റ തിളപ്പിചിടുന്ന  ഈ കാപ്പിയാണ് അവിടുത്തെ കുടിവെള്ളം. അടുപ്പിന്‍പാദത്തിലാണ് സ്ഥിരവാസം...പലാമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "ഇപ്പോഴും ചെറിയ അനച്ച(ചൂട്) ഉണ്ടാവും" 'അതിനെന്താ ഇത്ര പ്രത്യേകത '- എന്ന് ചോദിച്ചാല്‍... അതിനുള്ള കാപ്പിപ്പൊടി അവിടെത്തന്നെ ചിറ്റ ഉണ്ടാക്കി എടുക്കുന്നതാണ്, വീട്ടിലെത്തന്നെ കാപ്പിയില്‍ നിന്നും ഉണങ്ങിയെടുത്ത കാപ്പിക്കുരു വറുത്ത്, ഉലുവ,ഏലക്ക, ജീരകം ഇതൊക്കെ ചേര്‍ത്ത്‌ ഉരലില്‍ ഇട്ടുഇടിച്ചു തെള്ളി എടുക്കുന്നതാണ് ഇത്. ചെറുപ്പത്തില്‍ വീട്ടില്‍ 'ചായ' ആണ് പതിവ്.... കാപ്പി ഉണ്ടെങ്കില്‍ തന്നെ അതിനു ഇപ്പറഞ്ഞ ടേസ്റ്റ് ഇല്ല എന്നതുകൊണ്ടും പാല)കാപ്പി എനിക്ക് വിശേഷപ്പെട്ടതായിരുന്നു.!   അമ്മവീട്ടിലെ ആദ്യപേരക്കുട്ടി എന്നനിലയിലും ഏകപേരക്കുട്ടി 8 എന്ന വര്‍ഷത്തെ കാലയളവിലും എനിക്ക് കിട്ടിയ...