Posts

വീണ്ടും നീ........

Image
വീണ്ടും നീയെന്നെ മോഹിപ്പിക്കുകയാണ്‌ കാക്കേ... മോഹങ്ങളും മോഹഭംഗങ്ങളുംമില്ലാത്ത  അപാരനീലിമയിലെ നിന്‍റെലോകത്തില്‍നിന്നും നീ  നോക്കുകയാണ് ,ചാഞ്ഞുംചരിഞ്ഞും വീണ്ടുംവീണ്ടും............ ചോറുവറ്റുകള്‍ക്കും എനിക്കും ഇടയിലാണ് നിന്‍റെ ആ ലോകം.... ഞാന്‍ ആ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ, നീ പറന്നകലുകയാണ് ഒപ്പം എനിക്കഞാതമായ ആ ലോകവും! കാക്കയായി പുനര്‍ജനിക്കാനുള്ള എന്‍റെ മോഹം അറിഞ്ഞിട്ടാണോ, നീ ഇങ്ങനെ അപാരമായ ശാന്തതഒളിപ്പിച്ച  കണ്ണുകളോടെ എന്നെ തുറിച്ചു നോക്കിയത്? നിനക്കെന്തെങ്കിലും പറയാനുണ്ടോ എന്നോട്? അങ്ങനെയെങ്കില്‍ എന്റ്റെത് ഒരു അതിമോഹമാണെന്നോ അതോ വെറും 'അക്കരപ്പച്ച'ചിന്തകളാണെന്നോ ആയിരിക്കുമോ നിന്‍റെ മൌനം പറയുന്നത്...., അതോ എന്‍റെ സാമിപ്യത്തില്‍ എന്തെങ്കിലും അപകടഭീഷിണിയുണ്ടോ  എന്ന  നിന്‍റെ സ്വാഭാവിക ചിന്ത മാത്രമായിരുന്നോ ആ നിമിഷങ്ങള്‍ കടംകൊണ്ടത്? എനിക്ക് ആ കണ്ണുകളെ തിരിച്ചറിയാന്‍ കഴിയുന്നില്ല...എത്രനോട്ടങ്ങള്‍ ഒരേസമയം വന്നാലും, അവ ഒരേപോലെ..........എനിക്കും വേണം കൂട്ടത്തില്‍വേറിട്ട്‌നില്‍ക്കാത്ത-മിഴികള്‍,ശബ്ദം,ചലനം, ജീവിതം.....സഹതാപത്തോടെയുംഅതി...

"വീണ്ടും വളകിലുക്കം....?!!

Image
കുപ്പിവളകളുടെ കിലുക്കം..! നേര്‍ത്തുമെലിഞ്ഞ് ആഴങ്ങളില്‍നിന്നെന്നപോലെയുള്ള ശബ്ദം!! തിരുവാതിരചുവടുകള്‍ക്കൊപ്പം ആര്‍ത്തുചിരിക്കുന്ന,ഉറക്കത്തി ലെ ചലനങ്ങളില്‍ പതിഞ്ഞുചിരിക്കുന്ന കുപ്പിവളകള്‍....,അവ ഇഷ്ട്ടപെടാതെ, ആ ചിരികള്‍ പരിചയമില്ലാതെ കടന്നുപോരാന്‍ കഴിയാതിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു അല്ലെ?ഒരുപക്ഷെ അതിലെ അവസാന കണ്ണിയിലെയ്ക്കാവാം ഞാന്‍ ചേര്‍ക്കപെട്ടിട്ടുണ്ടാവുക! പത്ത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കൈകളില്‍ കുപ്പിവള..!! അവയുടെ നിറം,ശബ്ദം ഇവയൊക്കെ എന്‍റെ നിശബ്ദതയില്‍ ചലങ്ങള്‍സൃഷ്ട്ടിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അതിശയോക്തി അശേഷം വേണ്ടാ..!ഒരുപക്ഷേ, അത് എന്‍റെ മനസിന്‍റെ ചിന്തകളുടെ വികൃതിയായിരിക്കാം!! എന്‍റെ മൌനം അവയിലെയ്ക്ക് പകര്‍ന്നതോയെന്തോ.....അവ പഴയതുപോലെ സംസാരിക്കുന്നില്ല,എന്‍റെ കൈകള്‍ക്ക് പഴയതിരക്ക് ഇപ്പോള്‍ ഇല്ലല്ലോ...അതായിരിക്കുമല്ലെ? ഞാന്‍ അവരെ നോക്കിയിരിക്കാറുണ്ട് ,പക്ഷേ..പണ്ടത്തെപോലെ "ഇതു കണ്ടോ...പുതിയ വളയാ  എങ്ങനുണ്ട് ?" എന്ന് നിഷ്കളങ്കതയോടെ ആരോടും ഞാന്‍ ചോദിച്ചില്ല,  "കുപ്പിവളയാ... അതുപൊട്ടി കൈമുറിയാതെ സൂക്ഷിക്കണം " എന്നെ ആരും ഓര്‍മിപ്പി...

മഴ'സഖിയ്ക്ക്‌,

Image
നിശബ്ദത ആഗ്രഹിച്ചനിമിഷങ്ങളിലും നിന്‍റെ സാനിധ്യത്തെ ഞാന്‍ ഇഷ്ട്ടപെട്ടത്‌ എന്തുകൊണ്ടാവാം?നിന്‍റെ കുളിരുംതാളവും എപ്പോഴും എന്‍റെ മനസിനോട് ചേര്‍ന്ന് നിന്നതിനാലാവാം...അല്ലെ?അതോ നീ തീര്‍ക്കുന്ന നേര്‍ത്തമറയില്‍ എന്നെയും എന്‍റെ ഹൃദയത്തിനെയും സമര്‍ഥമായി ഒളിപ്പിക്കുവാന്‍ കഴിയുന്നതിനാലോ? നീ എന്‍റെ പ്രണയമല്ല!പക്ഷെ എന്‍റെ പ്രണയത്തിന്‍റെ വ്യത്യസ്തഭാവങ്ങള്‍ എപ്പോഴെക്കെയോ നിന്നില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്,നിന്‍റെ ഓരോ തിരിച്ചുവരവുകളിലും  ഞാന്‍ അവയെതിരയാറുണ്ട്! ഇനിയും എനിക്ക് നടക്കണം എന്‍റെ പ്രണയത്തിന്‍റെ കൈയുംപിടിച്ച് നിന്നിലൂടെ ഏറെദൂരം.........അപ്പോഴൊക്കെ കൊഴിയുന്ന പുഞ്ചിരിയുംകണ്ണുനീരുംനെടുവീര്‍പ്പുകളും നിന്‍റെ ആന്മാവിലെയ്ക്ക് അലിയിച്ചുചേര്‍ത്ത് എനിക്കായി നീ കാത്തുവെയ്ക്കണം ഒരിക്കലും നഷ്ട്ടപെടാതെ...!കേവലമൊരു സൂക്ഷിപ്പുകാരിയല്ലല്ലോ നീയെനിക്ക്.......,നിന്‍റെ സൗഹൃദത്തിന്റെ കരുതലില്‍ എന്‍റെ പ്രണയത്തിന്‍റെ ഭംഗി ഒരിക്കലും നഷ്ട്ടപെടില്ലയെന്ന വിശ്വാസം നമ്മുടെ സുഹൃത്ബന്ധം പോലെ ഇഴയടുപ്പമുള്ള നശിക്കാത്തഒന്നാണ്!

നെല്ലീ..........നെല്ലീ നെല്ലീക്കാ............."

Image
ഓ.എന്‍.വി കവിതയിലെ വരികള്‍:- "ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍മേയുന്ന തിരുമുറ്റതെത്തുവാന്‍ മോഹം.... തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം ................................. ....................................................................."  ഏഴാംക്ലാസ്സില്‍വച്ച്  മേരിടിച്ചര്‍ ഈ കവിത പഠിപ്പിക്കുമ്പോള്‍,ഞാന്‍ ഇടയ്ക്ക് ഞങ്ങളുടെ സ്കൂള്‍മുറ്റത്തിന്റെ കോണില്‍ നില്‍ക്കുന്ന ചെറിയനെല്ലിക്കകള്‍ നല്കുന്ന ആ വലിയ നെല്ലിമരത്തിനുനേര്‍ക്ക്‌ നോക്കാതിരുന്നില്ല .......!! പക്ഷെ ആ കവിതയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഗ്രഹാതുരഓര്‍മകളുടെ തീക്ഷണത ഇപ്പോഴാണ് മുഴുവനായും ഉള്‍ക്കൊള്ളാനാകുന്നത്!!  ഓര്‍മയില്‍ ആ നാടന്‍ നെല്ലിക്കയുടെ കയ്പ്പ് രസം  തന്നെ മുന്നില്‍! മുറ്റത്തിന്റെ ഒരു കോണില്‍ നില്ക്കുന്നതിനാല്‍ താഴെയുള്ള മുറ്റത്തേയ്ക്കും നെല്ലിക്കകള്‍ വീഴാറുണ്ടായിരുന്നു!!ആ നെല്ലിക്കകയില്‍ ഒന്ന് പോലും തനിച്ചു കഴിച്ച ഓര്‍മയില്ല,കാരണം...നെല്ലിക്ക എണ്ണത്തില്‍ വിരളമാണ് മത്സരിച്ച് തിരഞ്ഞുകണ്ടെത്തുന്നത് ഒന്നോരണ്ടോ എണ്ണം മാത്രമായിരുന്നു!!ഒരു നെല്ലിക്ക - എല്ലാവര്‍ക്...

കട്ടന്‍ക്കാപ്പി

Image
ഇതുപോലെ... മഴയില്‍,  മടിപിടിച്ചിരിക്കുമ്പോള്‍ ആ കാപ്പി'യെ ക്കുറിച്ച് ഓര്‍ക്കാറുണ്ട്, അതെനിക്ക് വെറും കാപ്പി അല്ല, 'പാലാ'കാപ്പി ആണ്.. അച്ഛന്റെ വീട്ടില്‍ ഇപ്പോഴും ഉണ്ടാകാറുള്ള പ്രസ്തുത 'കാപ്പി'.കടുപ്പം കുറച്ച് പാലാമ്മ(അച്ഛമ്മ), അല്ലെങ്കില്‍ ചിറ്റ തിളപ്പിചിടുന്ന  ഈ കാപ്പിയാണ് അവിടുത്തെ കുടിവെള്ളം. അടുപ്പിന്‍പാദത്തിലാണ് സ്ഥിരവാസം...പലാമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "ഇപ്പോഴും ചെറിയ അനച്ച(ചൂട്) ഉണ്ടാവും" 'അതിനെന്താ ഇത്ര പ്രത്യേകത '- എന്ന് ചോദിച്ചാല്‍... അതിനുള്ള കാപ്പിപ്പൊടി അവിടെത്തന്നെ ചിറ്റ ഉണ്ടാക്കി എടുക്കുന്നതാണ്, വീട്ടിലെത്തന്നെ കാപ്പിയില്‍ നിന്നും ഉണങ്ങിയെടുത്ത കാപ്പിക്കുരു വറുത്ത്, ഉലുവ,ഏലക്ക, ജീരകം ഇതൊക്കെ ചേര്‍ത്ത്‌ ഉരലില്‍ ഇട്ടുഇടിച്ചു തെള്ളി എടുക്കുന്നതാണ് ഇത്. ചെറുപ്പത്തില്‍ വീട്ടില്‍ 'ചായ' ആണ് പതിവ്.... കാപ്പി ഉണ്ടെങ്കില്‍ തന്നെ അതിനു ഇപ്പറഞ്ഞ ടേസ്റ്റ് ഇല്ല എന്നതുകൊണ്ടും പാല)കാപ്പി എനിക്ക് വിശേഷപ്പെട്ടതായിരുന്നു.!   അമ്മവീട്ടിലെ ആദ്യപേരക്കുട്ടി എന്നനിലയിലും ഏകപേരക്കുട്ടി 8 എന്ന വര്‍ഷത്തെ കാലയളവിലും എനിക്ക് കിട്ടിയ...

നിഴലുംനീയും!!

Image
'മഴ'യെന്നു പേര് വിളിക്കുന്ന സുഹൃത്തിന്, നിന്‍റെ നിഴലുകളെ ഞാന്‍ തിരയുന്നുന്നില്ല...........!!ഞാനും അതില്‍ ഉള്‍പ്പെടുന്നു എന്നറിയുന്നുവെങ്കിലും  ...!! എന്‍റെ നിഴലിനെ നിന്‍റെ പാതകളില്‍ എപ്പോഴേ കൈയൊഴിഞ്ഞതാണ്, പെയ്തു നിറയുന്ന കാല-ദേശങ്ങളില്‍നിന്നും എണ്ണിയാലൊടുങ്ങാത്ത നിഴലുകള്‍ഇഴപിരിയുന്ന നിന്‍റെ ബോധമണ്ഡലത്തിന്‍റെ അപാരതയില്‍, എന്റേത് എന്ന് വിശ്വസിക്കപ്പെടുന്ന ഒന്നിനെ മുന്‍നിരയില്‍ പ്രതിഷ്ട്ടിച്ചതും നിന്റെ ചലനങ്ങള്‍ അതിലേയ്ക്ക് കേന്ദ്രികരിക്കപ്പെടുന്നെന്ന് ഉറപ്പിച്ചതിനുംപിന്നില്‍ എന്‍റെ സ്വാര്‍ഥചിന്ത മാത്രമാണെന്ന സത്യം ഒരിക്കലും ഞാന്‍ നിഷേധിക്കുന്നില്ല.! പ്രണയ)ന്ധനായ ഒരു കാമുകനെ ഒരിക്കലും ഞാന്‍ നിന്നില്‍ തിരഞ്ഞിട്ടില്ല,മുഖം തിരിക്കാതെ, എന്‍റെ തോന്നലുകളുടെ അവസാന വിഡ്ഢിത്തരവും കേട്ടുനിന്ന നല്ല സുഹൃത്തിന്റെ മുഖച്ഛായ നിന്നിലിന്നും വ്യക്തമാണ്,അപ്പോഴൊക്കെ നിന്‍റെ നേര്‍ത്ത്-കുറുകിയ വാക്കുകള്‍ എന്‍റെ സന്തോഷങ്ങളിലെയ്ക്ക് നീ ഒട്ടിച്ചു ചേര്‍ത്തിരുന്നു അല്ലെ? അവ ഒരു പുനര്‍വായനയിലൂടെ മാത്രമേ എനിക്ക് അവ മനസിലാക്കാന്‍ സാധിച്ചിട്ടുള്ളൂ, അവയിലെയ്ക്ക് എന്നെ എത്തിച്ചതും നിന്‍റെ ഹ്രസ...

മുക്തം

Image
1 നീ ല വിരിപ്പില്‍നിറയെ പച്ചയുംകറുപ്പും ഇടകലര്‍ന്ന റോസാപ്പൂക്കള്‍!!മുഖം ചേര്‍ത്തുവെച്ച് കിടന്നുകൊണ്ട് വീണ അവയിലൂടെ വിരലോടിച്ചു!!മനസിന്റെ സനിധ്യമില്ലാത്ത   സ്പര്‍ശനങ്ങളില്‍ ആ ചിത്രങ്ങള്‍പോലും അസ്വസ്ഥരായോ???!! "പെണ്ണെ...വിളക്ക് വെയ്ക്കണ സമയത്താണോടി കേറി ക്കിടക്കണത്" മുത്തശിയാണ്!!മിക്കവാറും പല ചോദ്യങ്ങള്‍ക്കും മൂപ്പത്തിയ്ക്ക്   മറുപടികിട്ടാറില്ല ആരില്‍നിന്നും, ഇതും അതുപോലെ.............മുത്തശ്ശി വീണ്ടും എന്തൊക്കെയോ പറയുന്നു ആ ആന്മഗതങ്ങള്‍ക്കും ആരും ചെവികൊടുക്കാറില്ല!എങ്കിലും  ചോദ്യങ്ങളുംഉപദേശങ്ങളും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു............ !!ചാപിള്ളകള്‍ പോലെ ആ വാക്കുകള്‍!! മൊബൈലിന്റെ നീലവെളിച്ചത്തില്‍ ചലനങ്ങള്‍!! 'ആനന്ദ്‌ കൊളിംഗ്...'വീണ അതിലേയ്ക്ക് നോക്കികിടന്നു!!നീല വെളിച്ചം അപ്പോഴും ചലിക്കുന്നുണ്ടായിരുന്നു!!. 'നാളെ വിളിക്കാം' എന്നൊരു 'മെസ്സേജ്' അയച്ച് മൊബൈല്‍ 'ഓഫ് 'ചെയ്യാനൊരുങ്ങവേ ഇന്‍ബോക്സില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന മെസ്സേജുകളില്‍ കണ്ണുടക്കി! അവയിലെല്ലാം എന്തായിരിക്കും എന്നൂഹിക്കാം!!  വീണ്ടും ഒരെണ്ണംകൂടി.......!! അത് തു...