Posts

നിറങ്ങള്‍ ചേര്‍ക്കപ്പെടെണ്ട ചില കുഞ്ഞുഅധ്യായങ്ങള്‍

Image
ഫോണിലൂടെ ചെവിയില്‍കേട്ടത് അവ്യക്തമായ കുറെശബ്ദങ്ങളായിരുന്നു... 'ബെല്ലടിക്കുന്നുണ്ടെടാ , എന്ന ഒരുചെറിയശബ്ദം , ഞാന്‍പറഞ്ഞ 'ഹലോ'യ്ക്കിടയില്‍ അത് പെട്ടന്ന്അവസാനിച്ചു ,"ടിച്ചരെ ഇതു ഞാനാ..." വീണ്ടും!! , ആ ശബ്ദത്തില്‍  ഒരു ഉറപ്പുണ്ടായിരുന്നു ...,"ആരാണ് 'എന്ന് എനിക്ക് തിരിച്ചു ചോദിയ്ക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒന്ന്........... വീണ്ടും ആ കുഞ്ഞു ശബ്ദം "ഞാനുംസന്ദീപും കടയില്‍വന്നതാ".., ഇട്ട കോയിന്റെ സമയം കഴിയാറായതിന്റെ  ബീപ്ശബ്ദം നിലയ്ക്കുംമുന്‍പ് ഞാന്‍ പറഞ്ഞിരുന്നു "ഞാന്‍ അങ്ങോട്ട്‌ വിളിച്ചോളാം". ശബ്ദത്തിന്റെ ഉടമയുടെ കുഞ്ഞുമുഖം നേരിയഒരു അമ്പരപ്പോടെ ഓര്‍ത്തെടുത്തു തിരികെവിളിച്ചെങ്കിലും , മറുപടിയുണ്ടായില്ല...വീണ്ടും ശ്രമിച്ചപ്പോള്‍ മറുപടിയുണ്ടായി പക്ഷെ ഞാന്‍ പ്രതീക്ഷിച്ച ശബ്ദമായിരുന്നില്ല അങ്ങോട്ടൊന്നും ചോദിക്കുന്നതിനു മുന്‍പ് മറുപടി വന്നു "ആ പിള്ളേര് പോയികേട്ടോ ..... " അപ്പോള്‍ എനിക്ക് കാണാമായിരുന്നു വളവുതിരിഞ്ഞു അമ്പലത്തിന്‍റെ മുന്നിലൂടെയുള്ള   ആ ഓട്ടം !!പെട്ടന്നായിരുന്നു  അപ്പുറത്ത് നിന്നൊരുചോദ്യമുണ്ടായത് "ഇതാരാ അതുങ്ങ...

എന്നെ കാണ്മാനില്ല !!

Image
എന്നെ കാണ്മാനില്ല !! ഹ ഹ സംഭവങ്ങള്‍ അങ്ങനെയും ഉണ്ടായിട്ടുണ്ടന്നേ, ഒന്ന് പൊടിതട്ടിയെടുക്കണമെന്നെയുള്ളു ...ആദ്യത്തെ സംഭവം ഇങ്ങനെ, വീടിനു അടുത്തുള്ള പ്രൈമറിസകൂളില്‍നിന്നും  ഞാന്‍ ഉച്ചയക്ക്  ഊണ്കഴിക്കാന്‍ വരുന്ന ഒരു പതിവുണ്ടായിരുന്നു... വീടിനു മുന്നിലുടെ പോകുന്ന പാടവരമ്പിലൂടെയാണ്  വരവ് ... സ്കൂളില്‍  നിന്നാല്‍ വീട്കാണാം വഴിയില്‍നോക്കിയായിരിക്കില്ല നടത്തം വീട്ടിലേയ്ക്ക് നോക്കിതന്നെ!, വരമ്പിനോട്  ചേര്‍ന്നൊഴുകുന്ന തോട് ,അതില്‍നിന്നും കൊത്തംകല്ല്‌ കളിയ്ക്കാനുള്ള കല്ല്‌പരതുക, പാവാട നനയാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ചെമ്പിലയില്‍   മീന്‍ പിടുത്ത0 ഇതൊക്കെ പതിവ് അജണ്ടയില്‍ പെടുന്നവയായിരുന്നു  .... തിരികെ കൂട്ടുകാര്‍ക്കായി കൊണ്ട്പോകാന്‍ ചാമ്പങ്ങ,പേരയ്ക്ക,പുളി,നാരങ്ങ,ജാതിയ്ക്കാ ,ചിലുക്കുറ്റിക്കാ ഇതൊക്കെ ഈ യാത്രയില്‍ വേണം ശേഖരിക്കാന്‍. ഹോ...., എന്റെ ഒരു കഷ്ട്ടപാട്  ഓര്‍ത്തുനോക്കൂ ...ഒന്നും കിട്ടിയില്ലെങ്കില്‍ അച്ഛന്റെ ഒത്താശയോടെ അമ്മ കറിയില്‍ ചേര്‍ക്കാന്‍ കരുതിയിരിക്കുന്ന ഉപ്പും വാളന്‍ പുളിയും ചേര്‍ത്തിടിച്ചു  ഉരുളകളില്‍ നിന്നും എടുക്കും (അമ്മ അറ...

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

Image
ഭാരതീയ സമൂഹത്തിന്റെ തൊട്ടാല്‍പൊള്ളുന്ന ഒരു വിഷയമാണല്ലോ ജാതിയുംമതവും, എനിക്ക് തോന്നുന്നു ധാരാളം ദുരുപയോഗിക്കപ്പെട്ടിട്ടുള്ള  ഒരു വിഷയവും അല്ലേ?? ഒരു രാഷ്ട്രീയകൊലകൊമ്പനും ഇതില്‍ കൈകടത്താന്‍ ഒന്നറയ്ക്കും, രാഷ്ട്രീയ മേഖലയിലെ മാത്രമല്ല ആത് മേഖലയിലും ഇതുതന്നെ അവസ്ഥ, ഇനി എന്തെങ്കിലും പറയാന്‍ തുനിഞ്ഞു ഇറങ്ങിയിട്ടുന്ടെങ്കില്‍ , വെള്ളം കുടിച്ചേ മടങ്ങിയിട്ടും ഉണ്ടാവുകയുള്ളൂ ...."കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ വാങ്ങികൂട്ടുന്നതു അനാവശ്യമായ ആനുകൂല്യങ്ങളാണ്" എന്നാ ഒരേഒരു വാചകത്തില്‍ ബഹുമാനപ്പെട്ട എ.കെ ആന്റണി സാറിന്ഉപേഷിക്കേണ്ടിവന്നത് കേരളത്തിന്റെ മുഖ്യമന്ത്രിപദമായിരുന്നു; എനിക്കും സംസാരിക്കാനുള്ളതും ഇതുമായി ബന്ധപ്പെട്ട  ഒരു കാര്യം തന്നെ !! ആമുഖമായി പറഞ്ഞു കൊള്ളട്ടെ .. പ്രാചിനഭാരതത്തില്‍ കൊടികുത്തിവാണ ജാതിവ്യവസ്ഥയുടെ പ്രത്യാഖാതങ്ങള്‍ നികത്തി എല്ലാ മതവിഭാഗങ്ങളെയും ഒരേ നിലവാരത്തില്‍ കൊണ്ട് വരുന്നതിനാണ് ... 45വര്‍ഷത്തേയ്ക്ക് ജാതി അടിസ്ഥാനത്തിലുള്ള സംരക്ഷിതവിവേചന ആനുകൂല്യങ്ങള്‍ ആസൂത്രണം ചെയ്തത്...കഴിഞ്ഞു വര്‍ഷങ്ങള്‍ മുന്നോട്ടു പോകുമ്പോഴും , ഈ അടിസ്ഥാനപരതയെ ഒന്നഴിച്ചു ണിയാനുള്ള ധൈര്യം ...
Image
ഇവിടെ മഴ പെയ്യുന്നു....വേനല്‍ മഴ !! വരണ്ട മണ്ണിന്റെ പ്രതീക്ഷയായമഴ ......കരിഞ്ഞ പുല്‍ക്കൊടിയുടെ ജീവരക്തമായ മഴ !.....23വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഇതേ ദിവസവും മഴ പെയ്തിരുന്നുവത്രേ!! ...ഒരു പക്ഷെ ഈ ലോകത്തെ... എന്റെ കാതില്‍ പതിഞ്ഞ ആദ്യ മര്‍മ്മരങ്ങളില്‍ ഒന്നാകാം എന്‍റെ പ്രിയപ്പെട്ട സഖിയുടെ ഈ പദതാളം!! നിന്നോടുള്ള എന്‍റെ കടങ്ങള്‍ ഞാന്‍ വീട്ടുവതെങ്ങനെ??!

അതിജീവനത്തിന്‍റെ ശക്തിചോര്‍ന്നൊലിച്ചു തുടങ്ങുമുന്‍പ് ............."!!

എനിക്ക് സംസാരിക്കണം ...അതേ നിന്നോട്തന്നെ, ഓരോ നിമിഷവും നിന്നോടുള്ള ദേഷ്യം നുരയുകയാണ് ... യാഥാര്‍ത്ഥ്യത്തില്‍ എന്താണ്   നിന്‍റെ പേര്? മരണം എന്ന് തന്നെയല്ലേ?എന്‍റെ മരണം.എനിക്കറിയാം എനിക്കായി മാത്രം ഒരു മരണംഇല്ല എന്ന്.........പക്ഷെ ഞാന്‍ വേര്‍തിരിച്ചെടുക്കുന്നു...വിരല്‍ചൂണ്ടി പറയുന്നു.."നീ നീയാണത്‌...................".ഞാന്‍ ഭയപ്പെടും എന്ന് മനസിലാക്കിയ നിമിഷങ്ങളില്‍ തണുത്തുറഞ്ഞ ....അട്ടഹാസങ്ങളോടെ നീ എന്നെ ഭയപ്പെടുതിയിട്ടുണ്ട്; നിന്റെ മുന്നില്‍ ഞാന്‍ കൈക്കൂപ്പിയിട്ടുണ്ട്.............നിസഹായതയുടെ കണ്ണീരോഴുക്കിയിട്ടുണ്ട്; നേരിയ കാലടികളുടെ തിരിച്ചറിവുകളിലും അത് നീയാകുമെന്ന് കരുതി ഞെട്ടിവിറച്ചിട്ടുണ്ട്...കെട്ടിവരയപ്പെട്ട ബന്ധങ്ങളുമായി ഓടി ഒളിക്കാന്‍ ശ്രമിച്ചു ...അപ്പോഴൊക്കെ പൂച്ചക്കുട്ടി പാതിചത്ത എലിയെ കളിപ്പിക്കുന്ന പോലെ നീ ..........."                                        ...

അറിയുന്നു ഞാന്‍ നിന്റെ സൗഹൃദത്തിന്റെ പുണ്യം ....!!

Image
ഇതാ നോക്കൂ......... അവള്‍ വന്നിരുന്നു ഇതുവഴിയെ ഇത്തിരിമുന്‍പ് കൈകളിലേയ്ക്ക് അവള്‍ ഇറ്റിച്ച്‌തന്ന സമ്മാന തുള്ളികള്‍ കണ്ടോ ...എനിക്കുറപ്പാണ് അവള്‍ വന്നത് എന്നെ തേടിമാത്രം അല്ലെങ്കില്‍ അതേമുഹൂര്‍ത്തില്‍ അവള്‍ അടര്‍ന്നുവീഴില്ലായിരുന്നു എന്‍റെ കൊഴിഞ്ഞുപോവാതെ ഞാന്‍ തടഞ്ഞുവെച്ചിരുന്ന കണ്ണീരിനെ മറയ്ക്കാന്‍ ആര്‍ത്തലയ്ക്കില്ലയിരുന്നു .എന്‍റെ തേങ്ങലുകള്‍ മറച്ചുപിടി ക്കാന്‍ ശബ്ദംതരില്ലായിരുന്നു!! നേര്‍ത്ത ശബ്ദതിലുതിര്‍ന്ന ഉത്തരം നല്‍കാന്‍ കഴിയാതെപോയ ആ ചോദ്യാവലി നീയും കേട്ടിരുന്നു അല്ലെ?നീ അത് മുന്‍കൂട്ടി കണ്ടിരുന്നോ? അറിയുന്നു ഞാന്‍ നിന്റെ ഈ സൗഹൃദത്തിന്റെ പുണ്യം ....!! ഉണ്ടാകില്ലേ നീ ചോദ്യങ്ങള്‍ അവസാനിപ്പിച്ചു ഞാന്‍ ഒടുവില്‍ യാത്രപറയാതെ അന്തിമ യാത്രയ്ക്കിറങ്ങുംമ്പോഴും ഉണ്ടാവണം .........ഇന്നത്തെപോലെ എന്നെ ഒളിപ്പിച്ചുപിടിക്കാന്‍ !!!

"ഇതാഞാന്‍വന്നിരിക്കുന്നു..........."

Image
"ഇതാഞാന്‍വന്നിരിക്കുന്നു..........." "സ്വപ്നങ്ങളിലാത്ത ഒരു ഉറക്കം... കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത ഉണര്‍വിലേയ്ക്കുള്ളവഴിയിലേയ്ക്ക് അവശേഷിച്ചിരുന്ന ആ നിമിഷങ്ങളില്‍ ഞാന്‍ നിന്‍റെ പദതാളം തിരിച്ചറിയുന്നുണ്ടായിരുന്നു...ഞരബിലേയ്ക്ക് ആഴ്ന്നിറങ്ങിയ സൂചിമുനയുടെ അവസാന ഓര്‍മയ്ക്കും നിന്‍റെ അകമ്പടി ഉണ്ടായിരുന്നല്ലോ...!! ഇപ്പോഴും ചുവരിനപ്പുറം ആര്‍ത്തുപെയ്യുന്ന നിന്നെ ഞാന്‍ അകക്കണ്ണില്‍തിരയുകയായിരുന്നു ....." ഒടുവില്‍ ആയാസപ്പെട്ട്‌ വലിച്ചു തുറന്ന കണ്ണുകള്‍ക്ക്‌മുന്നില്‍വരാതെ നീ ഇരുളിന്‍റെ മറവില്‍ ഒളിച്ചുനിന്നതെന്തേ ??നിന്‍റെ കുളിര് ഞാന്‍ അറിയുന്നില്ല... ഞാന്‍ ഒരു അഗ്നിപര്‍വ്വതംകണക്കെ പുകയുകയാണ്... അവസാനമുടിയിഴയും ഉപേക്ഷിച്ചു പോയ എന്‍റെ നഗ്നമായ തലയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ പൊടിയുന്നുണ്ട് നീ കാണുന്നില്ലേ?ഒരു നിമിഷമെങ്കിലും നിന്നിലേയ്ക്ക്ഇറങ്ങി വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍...തീര്‍ച്ചയായും,തീര്‍ച്ചയായും ഞാന്‍ എത്തിയേനെ.... പക്ഷെ ഈ ഇരുട്ടില്‍ മരുന്നുകളുടെ ഗന്ധങ്ങള്‍ക്കിടയില്‍ ഞാന്‍ നീച്ച്ചലയായിപ്പോയിരിക്കുന്നു...!!എന്‍റെ ചിന്തകള്‍.. ഓര്‍മ്മകള്‍... എല്ലാം പകച...