മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!
ഭാരതീയ സമൂഹത്തിന്റെ തൊട്ടാല്‍പൊള്ളുന്ന ഒരു വിഷയമാണല്ലോ ജാതിയുംമതവും, എനിക്ക് തോന്നുന്നു ധാരാളം ദുരുപയോഗിക്കപ്പെട്ടിട്ടുള്ള ഒരു വിഷയവും അല്ലേ?? ഒരു രാഷ്ട്രീയകൊലകൊമ്പനും ഇതില്‍ കൈകടത്താന്‍ ഒന്നറയ്ക്കും, രാഷ്ട്രീയ മേഖലയിലെ മാത്രമല്ല ആത് മേഖലയിലും ഇതുതന്നെ അവസ്ഥ, ഇനി എന്തെങ്കിലും പറയാന്‍ തുനിഞ്ഞു ഇറങ്ങിയിട്ടുന്ടെങ്കില്‍ , വെള്ളം കുടിച്ചേ മടങ്ങിയിട്ടും ഉണ്ടാവുകയുള്ളൂ ...."കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ വാങ്ങികൂട്ടുന്നതു അനാവശ്യമായ ആനുകൂല്യങ്ങളാണ്" എന്നാ ഒരേഒരു വാചകത്തില്‍ ബഹുമാനപ്പെട്ട എ.കെ ആന്റണി സാറിന്ഉപേഷിക്കേണ്ടിവന്നത് കേരളത്തിന്റെ മുഖ്യമന്ത്രിപദമായിരുന്നു; എനിക്കും സംസാരിക്കാനുള്ളതും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം തന്നെ !!
ആമുഖമായി പറഞ്ഞു കൊള്ളട്ടെ .. പ്രാചിനഭാരതത്തില്‍ കൊടികുത്തിവാണ ജാതിവ്യവസ്ഥയുടെ പ്രത്യാഖാതങ്ങള്‍ നികത്തി എല്ലാ മതവിഭാഗങ്ങളെയും ഒരേ നിലവാരത്തില്‍ കൊണ്ട് വരുന്നതിനാണ് ... 45വര്‍ഷത്തേയ്ക്ക് ജാതി അടിസ്ഥാനത്തിലുള്ള സംരക്ഷിതവിവേചന ആനുകൂല്യങ്ങള്‍ ആസൂത്രണം ചെയ്തത്...കഴിഞ്ഞു വര്‍ഷങ്ങള്‍ മുന്നോട്ടു പോകുമ്പോഴും , ഈ അടിസ്ഥാനപരതയെ ഒന്നഴിച്ചു ണിയാനുള്ള ധൈര്യം ഇവിടാക്കുമില്ല, കാരണം "അധികാരം കൈയാളുക" എന്ന ഒറ്റ ആഗ്രഹത്തിലെയ്ക്ക് നമ്മുടെ എല്ലാ രാഷ്ട്രിയ കക്ഷികളും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു ...ഇത്തരം കാര്യങ്ങളില്‍ ആരെങ്കിലും തൊട്ടു എന്നറിഞ്ഞാല്‍ അതൊരു കാട്ടുതീയായി പരത്താന്‍ കഴുകന്‍കണ്ണുകള്‍ ധാരാളം , കസേര വിട്ടുകളിയ്ക്കാന്‍ ആരും തയ്യാറുമല്ല ...!!
ഈ നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ ആനുകൂല്യങ്ങള്‍നേടിയവരില്‍ ഒരു പങ്കു ആള്‍ക്കാരെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയില്‍ എത്തിയിട്ടുണ്ട് എന്നത് നിസംശയം ,പക്ഷെ 'വെണ്ണപ്പാളി' സമ്പ്രദായം എന്തുകൊണ്ട് എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ഫലപ്രഥമായി നടപ്പാക്കാനും സാമ്പത്തിക വെല്ലുവിളികള്‍ ഇല്ലാതെ വെണ്ണപോലെ ഉയര്‍ന്നുനില്‍ക്കുന്ന ആളുകളെ ആനുകുല്യങ്ങളില്‍നിന്നും ഒഴിവാക്കി നിര്‍ത്തുന്നതിനു സാധിക്കുന്നില്ല ??!ഭൂരിപക്ഷത്തില്‍ അല്ലെങ്കില്‍ ഉന്നതമായ ജാതി എന്ന് നമ്മുടെ സമൂഹം പറയുന്ന ജാതിയില്‍ ജനിച്ചുപോയ ഒരു പൌരന് സഹായം നിഷേധിക്കുന്നത് ... ന്യായമാണോ?
ഇതൊരു വിശാലമായ പ്രശ്നമാണ് ,ഞാന്‍ അതിന്റെ അഗാധതയിലേയ്ക്ക് കടക്കുന്നില്ല, പകരം ചെറുതെങ്കിലും നമ്മള്‍ ചിന്തിക്കെണ്ടാതായ ഒരു വിഷയം നോക്കാം,ഇപ്പോള്‍ സ്കൂളുകളില്‍ എല്ലാ എസ്. സി,എസ് .റ്റി വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്കും സൗജന്യമായി സൈക്കിളുകള്‍ വിതരണം ചെയ്തു.ഇവിടെ വിരിയുന്നത് 100കുഞ്ഞുങ്ങളുടെ സന്തോഷതിനാനുപാതികമായി ഏകദേശം 400കുഞ്ഞുങ്ങളുടെ നിരാശ കലര്‍ന്ന ദു:ഖമല്ലേ ??!
എന്നെ ഒരു വര്‍ഗീയവാദിയായിചിത്രികരിച്ചുപരിഹസിക്കുന്നതിനുമുന്‍പ് , അല്‍പ്പം ചിന്തിച്ചു പ്രതികരിക്കാനുള്ള ക്ഷമകാണിക്കുക!!
ഇന്ന് സ്കൂളുകളില്‍ പ്രീമെട്രിക്സ്കോളര്‍ഷിപ്പ് ,ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഇവയൊക്കെ കൈപറ്റുന്ന കുട്ടികളില്‍ പലരെക്കാള്‍ അരപ്പട്ടിണിയില്‍ കഴിയുന്ന ഭൂരിപക്ഷവിഭാഗത്തില്‍ പെടുന്ന കുഞ്ഞുങ്ങള്‍ കാഴ്ച്ചക്കാരകുന്നില്ലേ?? എനിക്ക് സൈക്കിള്‍(അല്ലെങ്കില്‍ മറ്റു ആനുകൂല്യങ്ങള്‍) ലഭിക്കാതെ പോയത് എന്‍റെ ജാതിയുടെ അല്ലെങ്കില്‍ മതത്തിന്‍റെ പേരിലാണ് എന്ന ഒരു മുറിവല്ലേ അവിടെ ഉണ്ടാകുന്നത്?നമ്മള്‍ വളര്‍ത്തിയെടുക്കുന്ന ഒരു യുവതമുറ വിഭിന്നചേരിയില്‍ വേറിട്ട് വളര്‍ന്നുവരികയല്ലേ ചെയ്യുക? നിഷ്കളങ്കരായ കുഞ്ഞുമനസുകള്‍ക്കിടയില്‍ വര്‍ഗീയതുടെ വേര്‍തിരിവുകളല്ലേ, നമ്മള്‍ സൃഷ്ട്ടിക്കുന്നത്??!!
സ്വാതന്ത്ര്യലബ്ധിക്ക്ശേഷം ഇത്രയും വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഇത്തരം സംരക്ഷിതവിവേചനപദ്ധതികളുടെ അടിസ്ഥാനം മാറണ്ടാതായിട്ടില്ലേ ?ദയവായി ഒന്ന് ചിന്തിച്ചുനോക്കൂ...
തിരിച്ചറിവില്ലാത്ത ഈ കുഞ്ഞുമനസുകളെപോലും നമുക്ക് ഇങ്ങനെ ഒരു ചിന്തയില്‍ കുഴക്കാതിരിക്കാം,ഒന്നിന്റെയും പേരിലല്ലാതെ ആവശ്യക്കാരന് അല്ലങ്കില്‍ അര്‍ഹതപ്പെട്ടവര്‍ക്കായി സഹായ ഹസ്തങ്ങള്‍ നീട്ടാന്‍ ഈ ക്ഷേമരാഷ്ട്രത്തിന്സാധിക്കട്ടെ ...
ജയ്ഹിന്ദ്
--
- saranya
ജയ്ഹിന്ദ്
--
- saranya
Comments
Cycle kodukkunnathu thettanu ennalla ethu jadhiyil pettavanayalum kashtapedunnavanakanam ittharam aanukoolyangal
?