കാര്‍മേഘങ്ങളെ ഒര്‍മ്മകളിലെയ്ക്ക് പതിച്ചുചേര്‍ത്ത്എന്നില്‍ പെയ്തുനിറയുന്നു - "എന്‍റെ മഴ"
Posts
- Get link
- X
- Other Apps

"മകരമഞ്ഞില്‍ ഇലകള്‍കൊഴിച്ച് ഞരമ്പുകള്‍ തെളിഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍, അവയിലൊന്നിന്‍റെ ചില്ലയിലോയെന്നു സംശയിത്തക്കവിധത്തില്‍ നിലാവ്കൊഴിച്ചുനില്ക്കുന്ന നമ്മുടെ അമ്പിളിഅമ്മാവനെ നോക്കിയിരിക്കുകയായിരുന്നു ഇന്നത്തെ പവര്‍കട്ട് സമയത്ത് , മൊബൈലില്‍ ഫോട്ടോപകര്‍ത്തി അനിയത്തി ആശങ്കപ്പെട്ടു "ശ്ശോ.. നേരിട്ട് കാണുന്നത്ര ഭംഗിയില്ലല്ലോ ഇതില്‍" അമ്മ ഇടയ്ക്ക്പറഞ്ഞു "മുറ്റത്തുനിന്ന് കയറിവാ, ഇപ്പോള്‍ 'ബ്ലാക്ക്‌മാന്‍' കഥകളെ കേള്‍ക്കാനുള്ള്.." (ഇടയ്ക്ക് പറഞ്ഞുകേട്ട ഒന്നുരണ്ട് പ്രസ്തുത കഥകള്‍ - അതോടെ അനിയത്തി ഫോട്ടോഗ്രഫി നിര്‍ത്തി) ഒരു പഴയ പാട്ട് ഓര്‍മവരുന്നു- ♩ ♪ ♫ ♬ ♭ ♮ ♯ "കുംഭമാസ നിലാവു പോലെ കുമാരിമാരുടെ ഹൃദയം തെളിയുന്നതെപ്പോഴെന്നറിയില്ല ഇരുളുന്നതെപ്പോഴെന്നറിയില്ല (കുംഭ) ചന്ദ്രകാന്തക്കല്ലു പോലെ ചാരുമുഖി തന്നധരം (ചന്ദ്രകാന്ത) ഉരുകുന്നതെപ്പോഴെന്നറിയില്ല ഉറയ്ക്കുന്നതെപ്പോഴെന്നറിയില്ല ചിരിക്കും ചിലപ്പോൾ ചതിക്കും ചിലപ്പോൾ കഥയാണതു വെറും കടം കഥ (കുംഭ) തെന്നലാട്ടും ദീപം പോലെ സുന്ദരിമാരുടെ പ്രണയം (തെന്നലാട്ടും) ആളുന്നതെപ്പോഴെന്നറിയില്ല അണയു...
അമര്‍ച്ച
- Get link
- X
- Other Apps
കറുത്ത്-കനത്ത ബാഗിന്‍റെ സിബ് ആയാസപ്പെട്ട് വലിച്ചിടുന്ന അപ്പുവിന്‍റെ മുഖം ആ ഇരുട്ടില്‍ എനിക്ക് അവ്യക്തമായിരുന്നു ! അതെ .. പഴയതുപോലെ ആ അഗ്നിഗോളം എന്‍റെ അടിവയറ്റില്‍ നൃത്തം ആരംഭിച്ചിരിക്കുന്നു."എനിക്കറിയാം നിനക്കിപ്പോള്‍ വേദനിക്കുണ്ടെന്ന് "അപ്പുവിന്‍റെ ശബ്ദത്തില്‍ നനവുണ്ടോ ? തലയിണയിലെയ്ക്ക് വേദന അമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ആശ്വസിപ്പിക്കുംവിധം "ഹേയ് ... സാരമില്ല " എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു,അതിനു ശബ്ദം ലഭിച്ചിരുന്നോയെന്നു നിശ്ചയംപോരാ. "നമുക്കിത് അല്പം തുറന്നുവെയ്ക്കാം..." വീണ്ടും അവന്‍റെ ശബ്ദം "അരുത് " മനസിന്‍റെ...
updated status
- Get link
- X
- Other Apps
ഈ മകരമാസസന്ധ്യ ഒരു മഴനനയാന്‍ ഒരുങ്ങുകയാണ് .... അതിനുമുന്നോടിയായി തൂവിപോയ മഴത്തുള്ളികള്‍ ഉണര്‍ത്തിയ പുതുമണ്ണിന്റെ ഗന്ധം ഇവിടെയൊക്കെ നിറയുന്നുണ്ട് ....! ഈ മണം ഉയരുമ്പോഴണത്രേ പാമ്പുകള്‍ ഇണചേരുന്നത് ..., നിലവിളക്കു തിരിതാഴ്ത്തി ! കരന്റ്ടുബില്ലിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ അമ്മ ......... തന്‍റെ ഓട്ടോഗ്രാഫിനെകുറിച്ച് വാചാലയാകുന്ന അനിയത്തി ... പടിഞ്ഞാറെ പ്ലാവിന്‍റെ ഇത്തവണത്തെ കന്നിചക്ക , പുഴുക്കാക്കി ഇത്തിരി കടുമാങ്ങയും കൂട്ടി തിണ്ണയിലേയ്ക്ക് ഇരിക്കാന്‍ തുടങ്ങുകയാണ് ഞാന്‍ തിരികെ എഴുന്നേല്‍ക്കുംമുന്‍പ് അവള്‍- എന്‍റെ പ്രിയപ്പെട്ട മഴ പെയ്തൊഴിയും എന്ന പ്രതീക്ഷയോടെ