Posts

വ്യാഖ്യാനം

ഭാഗ്യം ...ഓഫീസില്‍  നിന്നും തിരിച്ചെത്തിയിട്ട്‌  ഒരു  ചായ  കുടിക്കാനുള്ള  സാവകാശം  അവള്‍ അനുവദിച്ചു ------ എതിരെ  മുഖം  കുമ്പിട്ട്‌ ഇരിക്കുന്ന അവളെ  കാണുമ്പോള്‍ ഉറക്കെ  ചിരിക്കാന്‍  തോന്നാറുണ്ട്, പക്ഷെ  ചിരിച്ചുപോയാല്‍ പൊതുവേ  തുടുത്ത  ആ കവിളുകള്‍  വീണ്ടും വീര്‍പ്പിച്ച് "കണ്ടോ ...ഞാന്‍ സങ്കടപെടുന്നത്  കണ്ട് സന്തോഷിച്ചോ .....സന്തോഷിച്ചോ " "ജോ, എന്തെ ലേറ്റായത് ?............" അവളുടെ  ചടുലമായ  പതിവു  ചോദ്യത്തിന് മുന്‍പില്‍ ചിരിക്കാതിരിക്കാന്‍ എത്ര  ശ്രമിച്ചിട്ടും അയാള്‍ക്ക്‌  കഴിഞ്ഞില്ല. "ഉം ... ചിരിച്ചോ ... വര്‍ക്ക്‌ ,വര്‍ക്ക്‌  ജോയ്ക്ക്  ഒരു  വര്‍ക്കിനെ  കല്യാണം  കഴിച്ചാല്‍ മതിയായിരുന്നല്ലോ,...." ഇത്തവണ അയാള്‍ എഴുന്നേറ്റ് അവള്‍ക്കരികിലെയ്ക്ക്  ചെയര്‍ വലിച്ചിട്ടിരുന്നു , " ദേ .. ഇതു  വല്ലാതെ ബോറകുന്നു, എനിക്കറിയാം  നിന്റെ സമയത്തില്‍  നിന്നും എടുത്തിട്ടാണ്  ഞാന്‍ വര്‍ക്ക്  ചെയ്യുന്നതെന്ന് ....... അടുത്തില്ലെങ്കിലും ...

ബസ്‌ യാത്രയിലൂടെ

ഞങ്ങളുടെ ഈ ചെറിയ  ഗ്രാമത്തിലൂടെ  ആകെ രണ്ടു ബസുകളാണ്  സര്‍വീസ് നടത്തുന്നത്, വര്‍ഷ ങ്ങളായി  നാട്ടില്‍നിന്നും അകന്നു  നിന്ന  ഞാന്‍ രാവിലെയും വൈകിട്ടുമുള്ള  ബസ്‌ യാത്രയിലൂടെ വീണ്ടും  ഗ്രാമത്തിനോടും നാട്ടുകാര്‍ക്കും ഇടയിലേയ്ക്ക് വീണ്ടും........... ഈ  ഗ്രമാപാതയുടെ  ഇരുവശത്തും  എന്‍റെ  ഓര്‍മ്മകലുണ്ട് ....മറന്നുപോയി  എന്ന് ഞാന്‍  തെറ്റിദ്ധരിച്ചിരുന്ന മുഖങ്ങളുണ്ട് ..........പച്ചപ്പുകളും  അവയ്ക്കിടയിലെ നേര്‍ത്ത് മെലിഞ്ഞ ഞരമ്പുകള്‍ പോലെ ആ പഴയ ഇടവഴികള്‍!! അവയിലെ ഓരോ റബ്ബര്‍വേരുകള്‍ പോലും  എന്‍റെ ഓര്‍മയില്‍  ഉണ്ടാകും  അല്ലെ ? 05-11-2012 ബസില്‍ യാത്ര  പത്തുമിനിട്ട് പിന്നിടവേ ...ഒരു  വളവിങ്കേല്‍ ബസ്‌  അങ്ങ് നിന്നു ,പിന്നെ  വല്ലാത്ത  ശബ്ദത്തോടെ  ബസ്‌ പിന്നോട്ട്  പോകുകയാണ്, "ചവുട്ടി  നിര്‍ത്ത് "- കണ്ടക്റ്റര്‍ , പോര്‍ട്ടര്‍ ചേട്ടന്‍ ഊട്  വെയ്ക്കാന്‍ ശ്രമിക്കുന്നു .... ആശുപത്രിയില്‍ പോകാനായി  കയറിയ "നാണി' എന്ന  മുത്തശി വിളിച്ചു പറയുന്നുണ്ട്  "ആളെ  ഇറക്...

വെളുത്ത തുണി.

വെളുത്ത ഷര്‍ട്ട് & നീല പാവാട ഇതാണ് ആ ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയത്തിലെ പെണ്‍ക്കുട്ടികളുടെ യൂണിഫോം. കുളത്തിലെ വെള്ളത്തില്‍ മുക്കിയെടുത്ത ഷര്‍ട്ടിന്‍റെ കോളര്‍ കൈകള്‍കൊണ്ട് തന്നെ വൃത്തിയാക്കെണ്ടിയിരുന്നു അല്ലെങ്കില്‍ പിഞ്ചി തുടങ്ങിയ അവ കീറിപ്പോകും! ഒന്നരകൊല്ലം മുന്‍പ് അച്ഛന്‍ വാങ്ങിതരുമ്പോള്‍ ഉണ്ടായിരുന്ന ഇതിന്‍റെഉഷാറൊക്കെ മാഞ്ഞുതുടങ്ങിരിക്കുന്നു നൂലുകള്‍ വലിഞ്ഞും പൊങ്ങിയും.. പക്ഷെ നിറം പഴയതുപോലെ തന്നെ മായാതെ എങ്കിലും ഈ കാലയളവില്‍ മറ്റ് പലതും മാഞ്ഞുപോയിരിക്കുന്നു കുടുംബത്തെ ഭീതിയിലാഴ്ത്തിയ അച്ഛന്റെ അസുഖം ആറുമാസങ്ങള്‍ക്കു ശേഷം എന്നന്നേയ്ക്കുമായി ഇല്ലാതായിരിക്കുന്നു ഒപ്പം അച്ഛനും! വലിയ മുറികളുള്ള അമ്മവീടിന്റെ അകത്തളങ്ങള്‍ എപ്പോഴും ശബ്ദമയമാണ്...... " കല്യാണം ആലോചിച്ച സമയത്ത് ദേവകി പറഞ്ഞതാ കേട്ടോ മോഹനന് ചെറുപ്പത്തിലെ എന്തെക്കെയോ ദെണ്ണം ഉണ്ടായിരുന്നെന്ന്..." ഇതും പറഞ്ഞിട്ട് അമ്മമ്മ മുകളിലേയ്ക്ക് നോക്കി കുറച്ചുനേരം അങ്ങാതിരിക്കും! വെള്ളമടിച്ച് കഴിഞ്ഞാല്‍ അമ്മയുടെഅച്ഛന്‍ വിലപിക്കും "എന്നാലും ന്‍റെ മോഹനാ നീ എന്നോടീ ചതി ചെയ്തല്ലോ രണ്ടു പെണ്‍പിള്ളേരേം കൊണ്...

"അമൃതമായ്.........അഭയമായ് ജനനീ....... നീ കൂടെയില്ലേ.........♩ ♪ ♫ ♬ ♭ ♮ ♯

Image
 അമ്മ- ഞാന്‍ ജനിക്കുമ്പോള്‍ അമ്മയ്ക്ക് വയസ്- 18 അമ്മയ്ക്ക് എന്നെ നന്നായി പരിപാലിക്കാന്‍പോലും നന്നായി അറിയില്ലായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.......... അതോ അച്ഛന്റെ അമിതലാളനയോ എന്നെ ഒരു അച്ഛന്കുട്ടിയാക്കി!! അമ്മ വീട്ടിലെ ആദ്യ പേരക്കുട്ടി, അതുകൊണ്ടാവാം തീരെ ചെറുപ്പം മുതല്‍ അവര്‍ക്കൊപ്പം ആയിരുന്നു ഞാന്‍........... പാട്ടുകേട്ടെ ഉറങ്ങുകയുള്ളൂ എന്ന എന്‍റെ ശീലത്തിനു ഏറ്റവും ഇരയായിട്ടുള്ളത് അമ്മയാണ്................. പനിയുള്ള ഏതോ രാത്രികളില്‍ ഉറക്കം തെളിയുമ്പോള്‍ അമ്മയുടെ ഉണര്‍ന്നിരിക്കുന്ന കണ്ണുകള്‍ കണ്ടിരുന്ന ഒര്മാകലുണ്ട്....... വീട്ടില്‍ ഞാന്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങിയ സമയത്താണ് അനിയത്തിയുടെ ജനനം, എനിക്കന്ന് വയസ് - 8 പിന്നെ അച്ഛന്റെ അസുഖം, മരണം.......... അപ്പോഴേയ്ക്കും എല്ലാവര്‍ക്കും ഞാന്‍ മുതിര്‍ന്ന കുട്ടിയായി കഴിഞ്ഞിരുന്നു............. അമ്മയോട് ഒട്ടിച്ചേര്‍ന്നു വളര്‍ന്നതിനാലാവാം അവള്‍ക്കും അമ്മയ്ക്കും ഇടയില്‍ എനിക്ക് അന്ജാതാമായ ഒരു കെമിസ്ട്രി ഉണ്ട്! അച്ഛന്റെ മരണശേഷത്തെ ബാലഭാവനിലെ ജീവിതദിനങ്ങളില്‍ അമ്മയെ കേവലം ബന്ധുക്കളില്‍ ഒരാള്‍ മാത്രമായേ എനിക്ക് കാണുവാന്‍ ...

ഇന്നലെ- 25/09/2012.

നീണ്ടു വിശാലമായ മുറ്റം നിറയെ ഉണങ്ങിചുരുണ്ട തേക്കിലകള്‍......... നായകൂട്ടില്‍ നിന്നും പതുങ്ങിയ കുര ഉയരുന്നുണ്ട് പക്ഷെ വിശന്നുവലഞ്ഞ ആടുകളുടെ കരിച്ചലുകള്‍ക്കിടയില്‍ അവ നിശേഷം മുങ്ങിപ്പോകുകയാണ് !! പൂച്ചകള്‍ കാലില്‍ ഉരുമ്മി കുറുകുന്നു...... കൂട്ടില്‍ ചിലച്ചു ബഹളം ഉണ്ടാക്കുകയായിരുന്ന മാളു എന്ന തത്തമ്മ ! അപ്രതീക്ഷിതമായി ഹോസ്പിറ്റലിലേയ്ക്ക് കുടുംബാ0ഗങ്ങള്‍ ചേക്കേറിയപ്പോള്‍ അവശേഷിച്ച ജീവനുകള്‍....മുഖത്തേയ്ക്കു എത്തിനില്‍ക്കുന്ന നോട്ടങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ എല്ലാ കണ്ണുകളിലും പ്രതീക്ഷ ! ഗുഹാമനുഷ്യനെപ്പോലെ തലയില്‍ മുറിവിന്‍റെകെട്ടുമായി സമപ്രായക്കാരനായ സഹോദരന്‍(കൊച്ചച്ചന്‍റെ മകന്‍) ഇറങ്ങിവന്നു......... പൊതിചോറുകള്‍ കരച്ചിലുകള്‍ക്ക് തടയിടുകയാണ്......... പച്ചവെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന ആടുകള്‍!! അനിയത്തിയെ ഹോസ്പിറ്റലിലേയ്ക്ക് ആവശ്യമായ ഡ്രസ്സുകള്‍ എടുക്കാന്‍ ഏല്‍പ്പിച്ച് മുറ്റത്തുതന്നെ നില്‍ക്കുമ്പോള്‍... എനിക്കറിയല്ല അപ്പോള്‍ എനിക്ക്.... ഞാന്‍ പിച്ചവെച്ചു പഠിച്ച മുറ്റമാണ്, അതിനപ്പുറം എന്തൊക്കെയോ, എപ്പോഴും(നാലുദിവസം മുന്‍പ് ഞാന്‍ പോരുംമ്പോഴും) നിറയെ ആളുകളുള്ള വീട്,അച്ഛ...

"പാറുവിന്‍റെ പാപ്പന്‍ ആന്മഹത്യചെയ്തു "-

Image
"പാറുവിന്‍റെ പാപ്പന്‍ ആന്മഹത്യചെയ്തു "- അതെ....ഇന്നാണ്(22-09-2012)സംഭവം അറിഞ്ഞപ്പോള്‍ പാറു കരഞ്ഞില്ല !! പാറുവിന്‍റെ ഒരേയൊരു പാപ്പാനാണ് കക്ഷി - (അച്ഛന്റെ കസിന്‍)  കാരണം അവള്‍ക്കു  ആ ചെല്ലപ്പേര് അയാള്‍ സമ്മാനിച്ചതാണ്‌, ആരും അത് ഏറ്റുപിടിച്ചതുമില്ല !! പക്ഷെ ഈ പപ്പനെ അറിയാത്ത ഒരു സുഹൃത്തും അവള്‍ക്കു പേരിട്ടത് ഇങ്ങനെയായിരുന്നു- പാറു. പാപ്പനും പാറുവിനുംമിടയിലെ സവിശേഷ ബന്ധത്തിന്റെ ഓര്‍മകളേക്കാള്‍ പറഞ്ഞുകേട്ട അറിവുകളാണ് അവള്‍ക്കു  കൂടുതല്‍, ഉറ്റമിത്രം കൂടിയായിരുന്ന അവളുടെ അച്ഛനും പ്രസ്തുത പാപ്പാനും തമ്മിലുള്ള ചങ്ങാത്തത്തിലൂടെ തുടങ്ങിയ ആന്മബന്ധം!! സ്ഥലങ്ങളുടെ അകലംകൂടി, അവളുടെ അച്ഛന്‍മരിച്ചു . കുഞ്ഞിപ്പാറു വളരുകയായിരുന്നു , അവളുടെ കാഴ്ച്ചയില്‍ രക്തബന്ധങ്ങളാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്...! പഴംകഥകള്‍ പറയുന്ന പ)പ്പനോട്  അവള്‍ക്കു നേരില്‍ കാണുമ്പോഴുള്ള കൃത്രിമപുഞ്ചിരി എന്നൊരു കടപ്പാട് മാത്രം അവശേഷിച്ചു.....!! കൂടിചേരലുകളില്‍ പഴംകഥകള്‍ അവളുടെ അമ്മയടക്കം പലരും വീണ്ടുംവീണ്ടും കുടഞ്ഞിടുന്നുണ്ടായിരുന്നു- ആദ്യമായി പാപ്പന്‍ കൈയിലെടുത്ത കുഞ്ഞ്, കിലോമീറ്ററുകളോളം യാത്ര ചെയ്ത് പാറുവി...

അല്‍ഷിമേഴ്‌സ് ദിനം.... !

Image
ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം.... ! ജീവനുള്ള ശരീരം മാത്രം അവശേപ്പിച്ചു ,സഹയാത്രികരോട്‌ ഒരു യാത്ര പോലും പറയാനാവതെയുള്ള മനസിന്‍റെ മടക്കയാത്ര !! ജീവിതനശ്വരത -നിസഹായത ! അഹങ്കാരത്തിന്‍റെ അവസാനവേരും പിഴുതുകളയാന്‍ സാധിക്കുന്ന ഒരു ഓര്‍മപെടുത്തല്‍. 1907-ല്‍ ഡോ. അല്‍ഷിമേഴ്‌സ് 57വയസുള്ള ഒരു സ്ത്രിയില്‍ ഈ രോഗത്തെക്കുറിച്ച് വിശദമായ പഠനം നടത്തി, അമേരികന്‍ പ്രസിഡന്റ്ടു ആയിരുന്ന റോണാള്‍ഡു ലീഗണ്‍ ആണ് പ്രസ്തുതരോഗം പിടിപെട്ട പ്രശസ്തന്‍. ഇതൊരു രോഗമല്ല ഒരു വ്യക്തിയുടെ ഓര്‍മകളെല്ലാം നഷ്ട്ടപെട്ടു പോകുന്ന അവസ്ഥ.വില്ലനായി മറവിയും ഭ്രാന്തനായി രോഗിയും ഇവിടെ ഒളിച്ചുകളിക്കു കയാണ്! അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു,ഇതിന്‍റെ യഥാര്‍ത്ഥ കാരണം ആധുനിക വൈദ്യശാസ്ത്രത്തിനും അഞാതമാണ്! രോഗിയ്ക്കല്ല ഒപ്പമുള്ളവര്‍ക്ക്‌ ചികിത്സ നല്‍കേണ്ട വിചിത്ര രോഗം-അല്‍ഷിമേഴ്‌സ് ! ഓര്‍മകളുടെ വരമ്പില്‍നിന്നും തെന്നിമാറിയ ജീവനുകള്‍ നമ്മുടെ ജീവിതപാതയില്‍ എവിടെയെങ്കിലും മുന്നിലെത്തപെട്ടാല്‍ ഒരു കൈ നീട്ടാന്‍ മടി കാണിക്കാതിരിക്കാം........മറക്കാതിരിക്കാം നാളെ ഒരുപക്ഷെ നമ്മളില്‍ ഒര...