Posts

"അമൃതമായ്.........അഭയമായ് ജനനീ....... നീ കൂടെയില്ലേ.........♩ ♪ ♫ ♬ ♭ ♮ ♯

Image
 അമ്മ- ഞാന്‍ ജനിക്കുമ്പോള്‍ അമ്മയ്ക്ക് വയസ്- 18 അമ്മയ്ക്ക് എന്നെ നന്നായി പരിപാലിക്കാന്‍പോലും നന്നായി അറിയില്ലായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.......... അതോ അച്ഛന്റെ അമിതലാളനയോ എന്നെ ഒരു അച്ഛന്കുട്ടിയാക്കി!! അമ്മ വീട്ടിലെ ആദ്യ പേരക്കുട്ടി, അതുകൊണ്ടാവാം തീരെ ചെറുപ്പം മുതല്‍ അവര്‍ക്കൊപ്പം ആയിരുന്നു ഞാന്‍........... പാട്ടുകേട്ടെ ഉറങ്ങുകയുള്ളൂ എന്ന എന്‍റെ ശീലത്തിനു ഏറ്റവും ഇരയായിട്ടുള്ളത് അമ്മയാണ്................. പനിയുള്ള ഏതോ രാത്രികളില്‍ ഉറക്കം തെളിയുമ്പോള്‍ അമ്മയുടെ ഉണര്‍ന്നിരിക്കുന്ന കണ്ണുകള്‍ കണ്ടിരുന്ന ഒര്മാകലുണ്ട്....... വീട്ടില്‍ ഞാന്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങിയ സമയത്താണ് അനിയത്തിയുടെ ജനനം, എനിക്കന്ന് വയസ് - 8 പിന്നെ അച്ഛന്റെ അസുഖം, മരണം.......... അപ്പോഴേയ്ക്കും എല്ലാവര്‍ക്കും ഞാന്‍ മുതിര്‍ന്ന കുട്ടിയായി കഴിഞ്ഞിരുന്നു............. അമ്മയോട് ഒട്ടിച്ചേര്‍ന്നു വളര്‍ന്നതിനാലാവാം അവള്‍ക്കും അമ്മയ്ക്കും ഇടയില്‍ എനിക്ക് അന്ജാതാമായ ഒരു കെമിസ്ട്രി ഉണ്ട്! അച്ഛന്റെ മരണശേഷത്തെ ബാലഭാവനിലെ ജീവിതദിനങ്ങളില്‍ അമ്മയെ കേവലം ബന്ധുക്കളില്‍ ഒരാള്‍ മാത്രമായേ എനിക്ക് കാണുവാന്‍ ...

ഇന്നലെ- 25/09/2012.

നീണ്ടു വിശാലമായ മുറ്റം നിറയെ ഉണങ്ങിചുരുണ്ട തേക്കിലകള്‍......... നായകൂട്ടില്‍ നിന്നും പതുങ്ങിയ കുര ഉയരുന്നുണ്ട് പക്ഷെ വിശന്നുവലഞ്ഞ ആടുകളുടെ കരിച്ചലുകള്‍ക്കിടയില്‍ അവ നിശേഷം മുങ്ങിപ്പോകുകയാണ് !! പൂച്ചകള്‍ കാലില്‍ ഉരുമ്മി കുറുകുന്നു...... കൂട്ടില്‍ ചിലച്ചു ബഹളം ഉണ്ടാക്കുകയായിരുന്ന മാളു എന്ന തത്തമ്മ ! അപ്രതീക്ഷിതമായി ഹോസ്പിറ്റലിലേയ്ക്ക് കുടുംബാ0ഗങ്ങള്‍ ചേക്കേറിയപ്പോള്‍ അവശേഷിച്ച ജീവനുകള്‍....മുഖത്തേയ്ക്കു എത്തിനില്‍ക്കുന്ന നോട്ടങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ എല്ലാ കണ്ണുകളിലും പ്രതീക്ഷ ! ഗുഹാമനുഷ്യനെപ്പോലെ തലയില്‍ മുറിവിന്‍റെകെട്ടുമായി സമപ്രായക്കാരനായ സഹോദരന്‍(കൊച്ചച്ചന്‍റെ മകന്‍) ഇറങ്ങിവന്നു......... പൊതിചോറുകള്‍ കരച്ചിലുകള്‍ക്ക് തടയിടുകയാണ്......... പച്ചവെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന ആടുകള്‍!! അനിയത്തിയെ ഹോസ്പിറ്റലിലേയ്ക്ക് ആവശ്യമായ ഡ്രസ്സുകള്‍ എടുക്കാന്‍ ഏല്‍പ്പിച്ച് മുറ്റത്തുതന്നെ നില്‍ക്കുമ്പോള്‍... എനിക്കറിയല്ല അപ്പോള്‍ എനിക്ക്.... ഞാന്‍ പിച്ചവെച്ചു പഠിച്ച മുറ്റമാണ്, അതിനപ്പുറം എന്തൊക്കെയോ, എപ്പോഴും(നാലുദിവസം മുന്‍പ് ഞാന്‍ പോരുംമ്പോഴും) നിറയെ ആളുകളുള്ള വീട്,അച്ഛ...

"പാറുവിന്‍റെ പാപ്പന്‍ ആന്മഹത്യചെയ്തു "-

Image
"പാറുവിന്‍റെ പാപ്പന്‍ ആന്മഹത്യചെയ്തു "- അതെ....ഇന്നാണ്(22-09-2012)സംഭവം അറിഞ്ഞപ്പോള്‍ പാറു കരഞ്ഞില്ല !! പാറുവിന്‍റെ ഒരേയൊരു പാപ്പാനാണ് കക്ഷി - (അച്ഛന്റെ കസിന്‍)  കാരണം അവള്‍ക്കു  ആ ചെല്ലപ്പേര് അയാള്‍ സമ്മാനിച്ചതാണ്‌, ആരും അത് ഏറ്റുപിടിച്ചതുമില്ല !! പക്ഷെ ഈ പപ്പനെ അറിയാത്ത ഒരു സുഹൃത്തും അവള്‍ക്കു പേരിട്ടത് ഇങ്ങനെയായിരുന്നു- പാറു. പാപ്പനും പാറുവിനുംമിടയിലെ സവിശേഷ ബന്ധത്തിന്റെ ഓര്‍മകളേക്കാള്‍ പറഞ്ഞുകേട്ട അറിവുകളാണ് അവള്‍ക്കു  കൂടുതല്‍, ഉറ്റമിത്രം കൂടിയായിരുന്ന അവളുടെ അച്ഛനും പ്രസ്തുത പാപ്പാനും തമ്മിലുള്ള ചങ്ങാത്തത്തിലൂടെ തുടങ്ങിയ ആന്മബന്ധം!! സ്ഥലങ്ങളുടെ അകലംകൂടി, അവളുടെ അച്ഛന്‍മരിച്ചു . കുഞ്ഞിപ്പാറു വളരുകയായിരുന്നു , അവളുടെ കാഴ്ച്ചയില്‍ രക്തബന്ധങ്ങളാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്...! പഴംകഥകള്‍ പറയുന്ന പ)പ്പനോട്  അവള്‍ക്കു നേരില്‍ കാണുമ്പോഴുള്ള കൃത്രിമപുഞ്ചിരി എന്നൊരു കടപ്പാട് മാത്രം അവശേഷിച്ചു.....!! കൂടിചേരലുകളില്‍ പഴംകഥകള്‍ അവളുടെ അമ്മയടക്കം പലരും വീണ്ടുംവീണ്ടും കുടഞ്ഞിടുന്നുണ്ടായിരുന്നു- ആദ്യമായി പാപ്പന്‍ കൈയിലെടുത്ത കുഞ്ഞ്, കിലോമീറ്ററുകളോളം യാത്ര ചെയ്ത് പാറുവി...

അല്‍ഷിമേഴ്‌സ് ദിനം.... !

Image
ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം.... ! ജീവനുള്ള ശരീരം മാത്രം അവശേപ്പിച്ചു ,സഹയാത്രികരോട്‌ ഒരു യാത്ര പോലും പറയാനാവതെയുള്ള മനസിന്‍റെ മടക്കയാത്ര !! ജീവിതനശ്വരത -നിസഹായത ! അഹങ്കാരത്തിന്‍റെ അവസാനവേരും പിഴുതുകളയാന്‍ സാധിക്കുന്ന ഒരു ഓര്‍മപെടുത്തല്‍. 1907-ല്‍ ഡോ. അല്‍ഷിമേഴ്‌സ് 57വയസുള്ള ഒരു സ്ത്രിയില്‍ ഈ രോഗത്തെക്കുറിച്ച് വിശദമായ പഠനം നടത്തി, അമേരികന്‍ പ്രസിഡന്റ്ടു ആയിരുന്ന റോണാള്‍ഡു ലീഗണ്‍ ആണ് പ്രസ്തുതരോഗം പിടിപെട്ട പ്രശസ്തന്‍. ഇതൊരു രോഗമല്ല ഒരു വ്യക്തിയുടെ ഓര്‍മകളെല്ലാം നഷ്ട്ടപെട്ടു പോകുന്ന അവസ്ഥ.വില്ലനായി മറവിയും ഭ്രാന്തനായി രോഗിയും ഇവിടെ ഒളിച്ചുകളിക്കു കയാണ്! അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു,ഇതിന്‍റെ യഥാര്‍ത്ഥ കാരണം ആധുനിക വൈദ്യശാസ്ത്രത്തിനും അഞാതമാണ്! രോഗിയ്ക്കല്ല ഒപ്പമുള്ളവര്‍ക്ക്‌ ചികിത്സ നല്‍കേണ്ട വിചിത്ര രോഗം-അല്‍ഷിമേഴ്‌സ് ! ഓര്‍മകളുടെ വരമ്പില്‍നിന്നും തെന്നിമാറിയ ജീവനുകള്‍ നമ്മുടെ ജീവിതപാതയില്‍ എവിടെയെങ്കിലും മുന്നിലെത്തപെട്ടാല്‍ ഒരു കൈ നീട്ടാന്‍ മടി കാണിക്കാതിരിക്കാം........മറക്കാതിരിക്കാം നാളെ ഒരുപക്ഷെ നമ്മളില്‍ ഒര...

ഉറക്കമില്ലായ്മയിലെ ഉറക്കങ്ങള്‍ (PART-2)

Image
 PART 1- http://saranya--mohan.blogspot.in/2012/02/blog-post_20.html PART-2-  കുറെക്കൂടി മുന്നോട്ടു പോകുമ്പോള്‍ ഒരു പാട്ട് കേള്‍ക്കാം - "ഇഷ്ട്ടമാല്ലടാ ...എനിക്കിഷ്ട്ടമല്ലെടാ... ഈ തൊട്ടു നോട്ടമിഷ്ട്ടമാല്ലെടാ......" സ്വപ്നക്കൂട്‌ ഫിലിമിലെ ഈ ഗാനം ഞാന്‍ ആദ്യമായി കേട്ടത് അന്നായിരുന്നു...  ആ രാത്രിയില്‍, കാറിനുള്ളിലെ സ്വയം ദഹിച്ചുകൊണ്ടിരുന്ന  കുറെ മൌനങ്ങളെ അതിജീവിക്കുവാന്‍ അമ്മാവന്‍ പ്ലേ ചെയ്തതായിരുന്നു അത്! നെഞ്ചിനുള്ളിലൂടെ മിന്നല്‍പിണറുകള്‍ പായുന്നു, കരയാന്‍ ആഗ്രഹമുണ്ട്!പക്ഷെ... എനിക്ക് മുഖം നല്‍കാന്‍ മടിചിട്ടോയെന്തോ തൃശൂര്‍നഗരം പിന്നിലേയ്ക്ക് ഓടിമറയുകയാണ്! മരണത്തേക്കാള്‍ ഭീകരമായ അവസ്ഥയെകുറിച്ച് ജീവിതം എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ......അതെ, അന്നാണ് ഞാന്‍ അറിഞ്ഞത്, കാല്‍ പാതി മുറിച്ചുമാറ്റേണ്ടിവരുമെന്ന് തൃശൂര്‍ അമല ഹോസ്പിറ്റലിലെ ഡോക്റ്റെഴ്സ്, അല്ലാതെയുള്ള സര്‍ജറിക്ക് തയ്യാറാണ് പക്ഷെ 'നോ ഗ്യാരന്റ്റി ,നോ വാറന്റ്റി'- അങ്ങനെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കുള്ള മടക്കമാണ് പ്രസ്തുതയാത്ര! ചടുലമായ ഗാനം അനാഥമായി ഒഴുകി അകന്നുകൊണ്ടിരുന്നു ..... ആദ്യ പോസ്റ്...

ഇതെന്‍റെ ഭ്രാന്തന്‍ചിന്ത !

 ഈ പാതിരാത്രിയില്‍ എനിക്ക് ഉറക്കെ സംസാരിക്കാന്‍ തോന്നുന്നു....എന്നിട്ട് നിര്‍ത്താതെ ചിരിക്കണം ഏറെനേരം ...............കഴിയുമെങ്കില്‍ കുറച്ചു ദേഷ്യപ്പെടണം , പിന്നെ, ഇന്നലെ കണ്ട സ്വപ്നംപോലെ ഒരു കാട്ടുവള്ളിയിലെ ഊഞ്ഞാലില്‍ ആടണം...ദൂരത്തില്‍, ഉയരത്തില്‍, അവിടെ വച്ച് എനിക്ക് അപ്രത്യക്ഷയാകണം !! എന്റെ യാത്രയുടെ അവസാന നിമിഷത്തിലും കണ്ണീരിന്റെ ഉപ്പുവേണ്ടാ സഹതാപത്തിന്റെ കമര്‍പ്പുംരുചിക്കാതെ , യാത്രയയയ്ക്കുമ്പോള്‍ എന്റെ പിന്നില്‍ ആര്‍പ്പുവിളികളും കൈതാളവും വേണം! ഇതെന്‍റെ ഭ്രാന്തന്‍ ചിന്തയല്ലേ...?!! എനിക്കെങ്ങനെ സന്തോഷത്തോടെ പോകാന്‍കഴിയും, എന്‍റെ ആന്മാവിന്റെ വേരുകള്‍പോലും  ദ്രിഷ്ട്ടിക്കും അപ്പുറത്തേയ്ക്ക്.... ഈ  നിറമുള്ള സ്വപ്നങ്ങളിലേയ്ക്ക്... ,നനവുള്ള ചിരികളിലെയ്ക്ക്  പടര്‍ന്നുപോയിരിക്കുന്നല്ലോ !!

കറുപ്പുംവെളുപ്പും

Image
ഞാന്‍ കാണുന്നുണ്ടായിരുന്നു മാനത്തെ പെണ്ണിന്റെ ചെപ്പില്‍ നിന്നും തുളിമ്പിവീണ കുങ്കുമരാശിയുടെ പരവതാനിയിലൂടെ അവള്‍ മെല്ലെ നടക്കുകയാണ്!! പാല്‍പോലെ ശുഭ്രമായ ആ തരുണിയുടെ മിഴികള്‍ പാതിയടഞ്ഞതും മുഖം അസ്വസ്ഥത നിറഞ്ഞതുമാണ് അല്ലെ? "എന്താണ് നിന്‍റെ പേര്" എന്‍റെ ശബ്ദം നേര്തതെങ്കിലും ഉയര്‍ന്നതായിരുന്നു.അവള്‍ എന്‍റെ ശബ്ദം കേട്ടിരിക്കും ഉറപ്പാണ്‌...പക്ഷെ യാത്ര തുടരുകയാണ് !! "ഹേ...നില്ക്കൂ..." ഞാന്‍ അവളെ അനുഗമിക്കാന്‍ ശ്രമിച്ചുകൊണ്ട് വീണ്ടും പറഞ്ഞു. ഇത്തവണ മറുപടി വന്നു "ആര്‍ക്കു വേണ്ടിയും കാത്തുനില്ക്കാന്‍ എനിക്ക് കഴിയില്ലാ" അത് സത്യമായിരിക്കാം....അവളെ പിന്തുടരാന്‍ എനിക്കും കഴിയുന്നില്ലല്ലോ!ഞാന്‍ നടക്കുകയാണ് മുഴുവന്‍  ഊര്‍ജവും  സംഭരിച്ചു ആഞ്ഞു നടക്കുന്നുണ്ട്  പക്ഷെ ,ഒരടിപോലും  സ്ഥാനമാറ്റം സംഭവിച്ചിട്ടില്ല എന്നത് തന്നെ വാസ്തവം. "നിന്‍റെ പേര് പറഞ്ഞിട്ട് പോകൂ ...." നടപ്പ് നിര്‍ത്തികൊണ്ട്‌ ഞാന്‍ ഒരിക്കല്‍കൂടി ചോദ്യം ആവര്‍ത്തിച്ചു. "ഞാന്‍ നിന്‍റെ പകല്‍" അവളുടെ ശബ്ദത്തില്‍ ഒരു ചിരിയുടെ അലകള്‍ അലിഞ്ഞിരുന്നോ? എന്‍റെ പകല്‍!! പകല്‍...!! അത് എല്ല...