Posts

നിഴലുംനീയും!!

Image
'മഴ'യെന്നു പേര് വിളിക്കുന്ന സുഹൃത്തിന്, നിന്‍റെ നിഴലുകളെ ഞാന്‍ തിരയുന്നുന്നില്ല...........!!ഞാനും അതില്‍ ഉള്‍പ്പെടുന്നു എന്നറിയുന്നുവെങ്കിലും  ...!! എന്‍റെ നിഴലിനെ നിന്‍റെ പാതകളില്‍ എപ്പോഴേ കൈയൊഴിഞ്ഞതാണ്, പെയ്തു നിറയുന്ന കാല-ദേശങ്ങളില്‍നിന്നും എണ്ണിയാലൊടുങ്ങാത്ത നിഴലുകള്‍ഇഴപിരിയുന്ന നിന്‍റെ ബോധമണ്ഡലത്തിന്‍റെ അപാരതയില്‍, എന്റേത് എന്ന് വിശ്വസിക്കപ്പെടുന്ന ഒന്നിനെ മുന്‍നിരയില്‍ പ്രതിഷ്ട്ടിച്ചതും നിന്റെ ചലനങ്ങള്‍ അതിലേയ്ക്ക് കേന്ദ്രികരിക്കപ്പെടുന്നെന്ന് ഉറപ്പിച്ചതിനുംപിന്നില്‍ എന്‍റെ സ്വാര്‍ഥചിന്ത മാത്രമാണെന്ന സത്യം ഒരിക്കലും ഞാന്‍ നിഷേധിക്കുന്നില്ല.! പ്രണയ)ന്ധനായ ഒരു കാമുകനെ ഒരിക്കലും ഞാന്‍ നിന്നില്‍ തിരഞ്ഞിട്ടില്ല,മുഖം തിരിക്കാതെ, എന്‍റെ തോന്നലുകളുടെ അവസാന വിഡ്ഢിത്തരവും കേട്ടുനിന്ന നല്ല സുഹൃത്തിന്റെ മുഖച്ഛായ നിന്നിലിന്നും വ്യക്തമാണ്,അപ്പോഴൊക്കെ നിന്‍റെ നേര്‍ത്ത്-കുറുകിയ വാക്കുകള്‍ എന്‍റെ സന്തോഷങ്ങളിലെയ്ക്ക് നീ ഒട്ടിച്ചു ചേര്‍ത്തിരുന്നു അല്ലെ? അവ ഒരു പുനര്‍വായനയിലൂടെ മാത്രമേ എനിക്ക് അവ മനസിലാക്കാന്‍ സാധിച്ചിട്ടുള്ളൂ, അവയിലെയ്ക്ക് എന്നെ എത്തിച്ചതും നിന്‍റെ ഹ്രസ...

മുക്തം

Image
1 നീ ല വിരിപ്പില്‍നിറയെ പച്ചയുംകറുപ്പും ഇടകലര്‍ന്ന റോസാപ്പൂക്കള്‍!!മുഖം ചേര്‍ത്തുവെച്ച് കിടന്നുകൊണ്ട് വീണ അവയിലൂടെ വിരലോടിച്ചു!!മനസിന്റെ സനിധ്യമില്ലാത്ത   സ്പര്‍ശനങ്ങളില്‍ ആ ചിത്രങ്ങള്‍പോലും അസ്വസ്ഥരായോ???!! "പെണ്ണെ...വിളക്ക് വെയ്ക്കണ സമയത്താണോടി കേറി ക്കിടക്കണത്" മുത്തശിയാണ്!!മിക്കവാറും പല ചോദ്യങ്ങള്‍ക്കും മൂപ്പത്തിയ്ക്ക്   മറുപടികിട്ടാറില്ല ആരില്‍നിന്നും, ഇതും അതുപോലെ.............മുത്തശ്ശി വീണ്ടും എന്തൊക്കെയോ പറയുന്നു ആ ആന്മഗതങ്ങള്‍ക്കും ആരും ചെവികൊടുക്കാറില്ല!എങ്കിലും  ചോദ്യങ്ങളുംഉപദേശങ്ങളും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു............ !!ചാപിള്ളകള്‍ പോലെ ആ വാക്കുകള്‍!! മൊബൈലിന്റെ നീലവെളിച്ചത്തില്‍ ചലനങ്ങള്‍!! 'ആനന്ദ്‌ കൊളിംഗ്...'വീണ അതിലേയ്ക്ക് നോക്കികിടന്നു!!നീല വെളിച്ചം അപ്പോഴും ചലിക്കുന്നുണ്ടായിരുന്നു!!. 'നാളെ വിളിക്കാം' എന്നൊരു 'മെസ്സേജ്' അയച്ച് മൊബൈല്‍ 'ഓഫ് 'ചെയ്യാനൊരുങ്ങവേ ഇന്‍ബോക്സില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന മെസ്സേജുകളില്‍ കണ്ണുടക്കി! അവയിലെല്ലാം എന്തായിരിക്കും എന്നൂഹിക്കാം!!  വീണ്ടും ഒരെണ്ണംകൂടി.......!! അത് തു...

ഇച്ചേയി

Image
"എന്‍റെ മാലയുംവളയും ഇവിടെയുണ്ടോ തങ്കം?",മധുരം ചേര്‍ക്കാത്ത കട്ടന്‍കാപ്പി കൂടപ്പിറപ്പിന് പകര്‍ന്നുനല്‍കിയ സ്ടീല്‍ക്കപ്പില്‍ തെരുപ്പിടിച്ച് തങ്കമ്മയെന്ന മധ്യവയസ്ക്ക നിശബ്ദം നിന്നു!! അകത്തുനിന്നും ഇച്ചേയിക്കുള്ള മറുപടിയെത്തും എന്ന് അവര്‍ക്ക റിയാമായിരുന്നു! മറുപടി മാത്രമല്ല മുറുക്കിച്ചുവന്ന ചുണ്ടുകള്‍ വക്രിച്ചുപിടിച്ച് രഘു പുറത്തേയ്ക്ക് വന്നു, തങ്കമ്മയുടെ ഏക ആണ്‍തരി !! "എന്നതാ തള്ളേടെ ഉദ്ദേശം??!!... വന്നിട്ടിപ്പോ ആധാരവുംഇല്ല,സ്വര്‍ണ്ണവും ഇല്ല അല്ലെ?" കാപ്പിഗ്ലാസ്‌ താഴെവെച്ചു എഴുന്നേല്‍ക്കുമ്പോള്‍ മനസിന്റെ സാന്നിധ്യം അസ്തമിച്ചുതുടങ്ങിയ കണ്ണുകളോടെ അവര്‍ പതറിപ്പതറി നോക്കുന്നുണ്ടായിരുന്നു !! "ഇച്ചേയിക്കു ഓര്‍മ കിട്ടണില്ലെടാ .........."തങ്കത്തിന്റെ ശബ്ദം നേര്‍ത്തുറഞ്ഞിരുന്നു !! "ഒര്‍മയുണ്ടായിരുന്ന കാലവും ഉണ്ടായിരുന്നു ! അന്ന് എന്നെ സൂക്ഷിക്കാനെല്പ്പിക്കാന്‍ വയ്യിരുന്നല്ലോ... ഞാന്‍ കുടിയനല്ലേ!! എന്നിട്ടിപ്പോ എന്തായി പേരിനൊരു വീഴ്ചകഴിഞ്ഞപ്പോള്‍ തള്ളാര്‍ക്കൊന്നും ഒര്‍മയില്ല പോലും" രഘു ചുവന്നനീര് മുറ്റത്തേയ്ക്ക് ആഞ്ഞുതുപ്പി!. ...
Image
നമ്മുടെ കറുക  ഒന്നാം പിറന്നാളില്‍!! ഈ യാത്രയില്‍ കറുകയെ സ്നേഹിച്ച ഓരോ മനസുകള്‍ക്കും ഒരായിരം നന്ദി !! :))

കാത്തിരിപ്പ്‌ തുടരുമ്പോള്‍.........."

Image
നിന്‍റെ വരവ് പ്രതീക്ഷിച്ച് നിരാശരയാണ് ഓരോ നിമിഷവും മുന്നോട്ടു പോയത്!'വരും'എന്നൊരു വാക്കിനു എത്രയോ അപ്പുറത്തായിരുന്നു നീ വരുമെന്ന എന്‍റെ വിശ്വാസം!! നീ എത്തിച്ചേരുന്നതിനപ്പുറമുള്ള ഓരോ മിനിട്ടിനും എന്‍റെ മനസ്സില്‍ പ്രതീക്ഷകളുടെ മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നു...........!! നീ കൂടെയില്ലാത്തൊരു ജീവിതം ഇന്ന് എന്‍റെ ചിന്തകള്‍ക്കും അപ്പുറത്താണ്!!നീയില്ലാത െയും ഞാന്‍ ജീവിച്ചിട്ടില്ലേ?അല്ലെങ്കില്‍ ജീവിക്കുന്നില്ലെ എന്നൊരു ചോദ്യം നിന്‍റെ ഉള്ളില്‍ ഉദിച്ചിട്ടുണ്ടെങ്കില്‍ നീ അറിയുക!! അത് ഞാന്‍ ജീവിച്ചു പോകേണ്ടി വന്നതാണ്! പക്ഷെ എന്‍റെ പ്രതീക്ഷകളുടെ ഇടനാഴിയില്‍ നിനക്കെന്നും ഒരു സ്ഥാനം ഉണ്ട്! ഇനിയും ജീവിതപാതയില്‍ വീണ്ടും നീ എന്നെ ഇരുട്ടിലാക്കി അപ്രത്യക്ഷനായെക്കാം....., എങ്കിലും നീ തിരികെയെത്തും എന്നത് നിസംശയം! നിന്നെക്കുറിചോര്‍ത്തുള്ള ഈ കിടപ്പില്‍ ഞാന്‍ ഞാന്‍ തികച്ചും കര്‍ത്തവ്യനിരതയാണ് ..!നീ എത്തിച്ചെരാതെയുള്ള നിമിഷങ്ങളിലെയ്ക്കുള്ള ഉണര്‍വ് നിരര്‍തഥകമാണ് എന്ന തിരിച്ചറിവില്‍ വീണ്ടും മുഖംപൂഴ്ത്തി കിടക്കുമ്പോള്‍, എല്ലാം മറന്നൊരു ഉറക്കം ആഗ്രഹിക്കാഞ്ഞിട്ടല്ല , പക്ഷെ ഒര...

ചില നാടകീയ വഴികളിലൂടെ ഞാന്‍!

Image
നാടകം............!! ആദ്യമായി കണ്ട നാടകം.........!! ഇല്ല അത് ഞാന്‍ ഓര്‍ക്കുന്നതെയില്ല. ഒരു കാര്യം ഉറപ്പാണ് അത് തീര്‍ച്ചയായും സംഭവിച്ചിരിക്കുക വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഏതോ ഉത്സവത്തിനുതന്നെയാകും.  ബാലുണിന്റെത്‌മാത്രമായ ഗന്ധവും വളകളുടെ നിറഭേദങ്ങളും വറുത്തകടലയുടെ കുമ്പിളും പൊട്ടാസ്തോക്കിന്‍റെ ചെറിയ  വെടിയൊച്ചകളും ആനയുടെ ചങ്ങലകിലുക്കവും വെളിച്ചപ്പാടിന്റെ ചുവന്നപട്ടുമെല്ലാം ഓര്‍മയില്‍ പുനര്‍ജനിക്കുന്ന ആ  ഉത്സവരാവുകള്‍!!അന്നൊക്കെ എല്ലാ തവണയും ഒരു നാടകവും ഒരു നൃത്തനടകവും ഉണ്ടാകും!!മുഴക്കമുള്ള ശബ്ദങ്ങളും ചടുലമായചലനങ്ങളും അട്ടഹാസങ്ങളുംനിലവിളികളും പുകയുന്ന കണ്ണുകള്‍ ഉറക്കത്തിലേയ്ക്കു ഊളിയിടുന്നതുവരെയെ അവ കണ്ടിട്ടുള്ളു... പ്രായത്തിന്‍റെ അതീജീവങ്ങളില്‍ പില്‍ക്കാലത്ത് ഞാന്‍ ഈ ഉറക്കത്തേയും അതിജീവിച്ചു!ഉറങ്ങിപോയിരുന്ന കാലത്തും അതിലെ കഥയും കഥാപാത്രങ്ങളെയും അച്ഛന്റെയുംഅമ്മയുടെയും സംഭാഷണങ്ങളില്‍നിന്നും എനിക്ക് തിരികെ കിട്ടിയിരുന്നു എന്നതും വാസ്തവം!! പുതിയ വീടിനായി കെട്ടിയൊരുക്കി ഇട്ടിരുന്ന തറയില്‍ പപ്പായക്കുഴല്‍ കറക്കിവീശി ജാന്‍സിറാണിയായ ഞാന്‍ കുതിരയ്ക്ക് പകരം ആടിനെ ...

ഇവള്‍ എന്ന അവള്‍!!

Image
                   വ ലതുകൈയുടെ ചലനം തികച്ചും യാന്ത്രകമായിക്കഴിഞ്ഞിരുന്നു അപ്പോള്‍...വെളുത്ത പ്രതലത്തില്‍ കറുത്തമുദ്രകള്‍നല്‍കി തെന്നിതെന്നി നിങ്ങുന്ന പേനയ്ക്കും തുറന്നുവെച്ചിരിക്കുന്ന പുസ്തകത്തിലെ വളരെ ചെറിയ അക്ഷരങ്ങള്‍ക്കുമിടയിലെ ബന്ധം മുറിഞ്ഞുതുടങ്ങിയോ? കണ്ണുകള്‍ സ്വതന്ത്രമായി പുകയുകയാണ്,നിദ്രയുടെ ആദ്യവിളി മുതല്‍ അവര്‍ അവളിലേയ്ക്ക് അലിഞ്ഞുതുടങ്ങിയിരിക്കാം.... വരുവാനിരിക്കുന്ന പ്രഭാതത്തില്‍ ഇനിയും മുദ്രകള്‍ പതിയേണ്ട ആ കടലാസുകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കുന്നതിനാലാവാം ബോധമണ്ഡലം ഉണര്‍വിനെ കൈവിടാതിരിക്കുവാന്‍ ഇത്രയധികം പരിശ്രമിക്കുന്നത്...!! വെളിച്ചം നേര്‍ത്ത്നേര്‍ത്തു വരികയാണ്............പാളിച്ചകളു ള്ള മങ്ങിയ ഒരു മഞ്ഞവെളിച്ചം മാത്രമായി അത് അവശേഷിക്കുന്നു അഥവാ കണ്ണുകള്‍ അത്രമേല്‍ നിദ്രയോട് ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു!! "എന്നെ ഓര്‍മിക്കാതെ നീ ഇന്നും ഉറങ്ങിയല്ലേ.........?"  കാതില്‍ ഒരു പെണ്‍കുട്ടിയുടെ ശബ്ദം!! അത്രയും നേര്‍ത്ത ഒന്ന് ആദ്യമായാണ്‌ ഞാന്‍ കേള്‍ക്കുന്നത് !!ബോധമണ്ഡല...