Posts

Image
നമ്മുടെ കറുക  ഒന്നാം പിറന്നാളില്‍!! ഈ യാത്രയില്‍ കറുകയെ സ്നേഹിച്ച ഓരോ മനസുകള്‍ക്കും ഒരായിരം നന്ദി !! :))

കാത്തിരിപ്പ്‌ തുടരുമ്പോള്‍.........."

Image
നിന്‍റെ വരവ് പ്രതീക്ഷിച്ച് നിരാശരയാണ് ഓരോ നിമിഷവും മുന്നോട്ടു പോയത്!'വരും'എന്നൊരു വാക്കിനു എത്രയോ അപ്പുറത്തായിരുന്നു നീ വരുമെന്ന എന്‍റെ വിശ്വാസം!! നീ എത്തിച്ചേരുന്നതിനപ്പുറമുള്ള ഓരോ മിനിട്ടിനും എന്‍റെ മനസ്സില്‍ പ്രതീക്ഷകളുടെ മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നു...........!! നീ കൂടെയില്ലാത്തൊരു ജീവിതം ഇന്ന് എന്‍റെ ചിന്തകള്‍ക്കും അപ്പുറത്താണ്!!നീയില്ലാത െയും ഞാന്‍ ജീവിച്ചിട്ടില്ലേ?അല്ലെങ്കില്‍ ജീവിക്കുന്നില്ലെ എന്നൊരു ചോദ്യം നിന്‍റെ ഉള്ളില്‍ ഉദിച്ചിട്ടുണ്ടെങ്കില്‍ നീ അറിയുക!! അത് ഞാന്‍ ജീവിച്ചു പോകേണ്ടി വന്നതാണ്! പക്ഷെ എന്‍റെ പ്രതീക്ഷകളുടെ ഇടനാഴിയില്‍ നിനക്കെന്നും ഒരു സ്ഥാനം ഉണ്ട്! ഇനിയും ജീവിതപാതയില്‍ വീണ്ടും നീ എന്നെ ഇരുട്ടിലാക്കി അപ്രത്യക്ഷനായെക്കാം....., എങ്കിലും നീ തിരികെയെത്തും എന്നത് നിസംശയം! നിന്നെക്കുറിചോര്‍ത്തുള്ള ഈ കിടപ്പില്‍ ഞാന്‍ ഞാന്‍ തികച്ചും കര്‍ത്തവ്യനിരതയാണ് ..!നീ എത്തിച്ചെരാതെയുള്ള നിമിഷങ്ങളിലെയ്ക്കുള്ള ഉണര്‍വ് നിരര്‍തഥകമാണ് എന്ന തിരിച്ചറിവില്‍ വീണ്ടും മുഖംപൂഴ്ത്തി കിടക്കുമ്പോള്‍, എല്ലാം മറന്നൊരു ഉറക്കം ആഗ്രഹിക്കാഞ്ഞിട്ടല്ല , പക്ഷെ ഒര...

ചില നാടകീയ വഴികളിലൂടെ ഞാന്‍!

Image
നാടകം............!! ആദ്യമായി കണ്ട നാടകം.........!! ഇല്ല അത് ഞാന്‍ ഓര്‍ക്കുന്നതെയില്ല. ഒരു കാര്യം ഉറപ്പാണ് അത് തീര്‍ച്ചയായും സംഭവിച്ചിരിക്കുക വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഏതോ ഉത്സവത്തിനുതന്നെയാകും.  ബാലുണിന്റെത്‌മാത്രമായ ഗന്ധവും വളകളുടെ നിറഭേദങ്ങളും വറുത്തകടലയുടെ കുമ്പിളും പൊട്ടാസ്തോക്കിന്‍റെ ചെറിയ  വെടിയൊച്ചകളും ആനയുടെ ചങ്ങലകിലുക്കവും വെളിച്ചപ്പാടിന്റെ ചുവന്നപട്ടുമെല്ലാം ഓര്‍മയില്‍ പുനര്‍ജനിക്കുന്ന ആ  ഉത്സവരാവുകള്‍!!അന്നൊക്കെ എല്ലാ തവണയും ഒരു നാടകവും ഒരു നൃത്തനടകവും ഉണ്ടാകും!!മുഴക്കമുള്ള ശബ്ദങ്ങളും ചടുലമായചലനങ്ങളും അട്ടഹാസങ്ങളുംനിലവിളികളും പുകയുന്ന കണ്ണുകള്‍ ഉറക്കത്തിലേയ്ക്കു ഊളിയിടുന്നതുവരെയെ അവ കണ്ടിട്ടുള്ളു... പ്രായത്തിന്‍റെ അതീജീവങ്ങളില്‍ പില്‍ക്കാലത്ത് ഞാന്‍ ഈ ഉറക്കത്തേയും അതിജീവിച്ചു!ഉറങ്ങിപോയിരുന്ന കാലത്തും അതിലെ കഥയും കഥാപാത്രങ്ങളെയും അച്ഛന്റെയുംഅമ്മയുടെയും സംഭാഷണങ്ങളില്‍നിന്നും എനിക്ക് തിരികെ കിട്ടിയിരുന്നു എന്നതും വാസ്തവം!! പുതിയ വീടിനായി കെട്ടിയൊരുക്കി ഇട്ടിരുന്ന തറയില്‍ പപ്പായക്കുഴല്‍ കറക്കിവീശി ജാന്‍സിറാണിയായ ഞാന്‍ കുതിരയ്ക്ക് പകരം ആടിനെ ...

ഇവള്‍ എന്ന അവള്‍!!

Image
                   വ ലതുകൈയുടെ ചലനം തികച്ചും യാന്ത്രകമായിക്കഴിഞ്ഞിരുന്നു അപ്പോള്‍...വെളുത്ത പ്രതലത്തില്‍ കറുത്തമുദ്രകള്‍നല്‍കി തെന്നിതെന്നി നിങ്ങുന്ന പേനയ്ക്കും തുറന്നുവെച്ചിരിക്കുന്ന പുസ്തകത്തിലെ വളരെ ചെറിയ അക്ഷരങ്ങള്‍ക്കുമിടയിലെ ബന്ധം മുറിഞ്ഞുതുടങ്ങിയോ? കണ്ണുകള്‍ സ്വതന്ത്രമായി പുകയുകയാണ്,നിദ്രയുടെ ആദ്യവിളി മുതല്‍ അവര്‍ അവളിലേയ്ക്ക് അലിഞ്ഞുതുടങ്ങിയിരിക്കാം.... വരുവാനിരിക്കുന്ന പ്രഭാതത്തില്‍ ഇനിയും മുദ്രകള്‍ പതിയേണ്ട ആ കടലാസുകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കുന്നതിനാലാവാം ബോധമണ്ഡലം ഉണര്‍വിനെ കൈവിടാതിരിക്കുവാന്‍ ഇത്രയധികം പരിശ്രമിക്കുന്നത്...!! വെളിച്ചം നേര്‍ത്ത്നേര്‍ത്തു വരികയാണ്............പാളിച്ചകളു ള്ള മങ്ങിയ ഒരു മഞ്ഞവെളിച്ചം മാത്രമായി അത് അവശേഷിക്കുന്നു അഥവാ കണ്ണുകള്‍ അത്രമേല്‍ നിദ്രയോട് ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു!! "എന്നെ ഓര്‍മിക്കാതെ നീ ഇന്നും ഉറങ്ങിയല്ലേ.........?"  കാതില്‍ ഒരു പെണ്‍കുട്ടിയുടെ ശബ്ദം!! അത്രയും നേര്‍ത്ത ഒന്ന് ആദ്യമായാണ്‌ ഞാന്‍ കേള്‍ക്കുന്നത് !!ബോധമണ്ഡല...

"എന്‍റെ മഴയ്ക്ക്‌,..........(06.05.2012)

Image
വര്‍ണ്ണങ്ങള്‍നിറഞ്ഞ കുടയുടെ നിഴലില്‍ ആ പുലര്‍ക്കാലത്ത് ഞാന്‍ നിന്നെലെയ്ക്കിറങ്ങിയത് സുഗന്ധങ്ങള്‍ മുഴുവന്‍ കവര്‍ന്നെടുത്തതിനുശേഷം നീ ബാക്കിയാക്കിയ കുടമുല്ലപൂക്കള്‍ തേടിയായിരുന്നു!!എന്‍റെ കാലടികളോടിണങ്ങിയ നിന്‍റെ താളങ്ങളെ തുള്ളിച്ചാടി ആസ്വദിക്കുമ്പോള്‍ മുന്‍ നിരയില്‍ അവശേഷിച്ചിരുന്ന ഒറ്റപ്പല്ല്കാണിച്ച് നിനക്ക് ഞാന്‍ തന്ന ആ ചിരികളും മുല്ലപ്പൂക്കളുടെ ആ നറു മണത്തോടൊപ്പം നീ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടാകുമോ??! സുഗന്ധത്തിനോപ്പം മുഴുവന്‍ പൂക്കളെയും നീ തല്ലിക്കൊഴിചിരിക്കുന്നുയെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്‍റെ ശബ്ദം എനിക്ക് കളിയാക്കിച്ചിരിക്കുന്ന കളിത്തോഴന്‍റെയായിരുന്നു !! അന്ന് കെറുവിച്ച് വീര്‍പ്പിച്ചു പിടിച്ചിരുന്ന കവിലുകളിലെയ്ക്ക് ഇണക്കത്തിനായി തലോടിയ നിന്‍റെ കൈകളെ ഞാന്‍ തട്ടിത്തെറിപ്പിച്ചിരുന്നു, ഹ ഹ എനിക്കറിയാം നീ ആ നിമിഷങ്ങളും മറന്നിട്ടുണ്ടാവില്ലയെന്ന് ,നിന്നെ തോല്പ്പിക്കാനായി അച്ഛന്‍ തലേന്ന്തന്നെ താലത്തില്‍ കരുതിയിരുന്ന സുഗന്ധമുള്ള മുല്ലമൊട്ടുകള്‍ വിരിഞ്ഞുണ്ടായ പൂക്കള്‍ ഉയര്‍ത്തിക്കാണിച്ചു ,നിന്നെ കൈകൊട്ടിക്കളിയാക്കിയ ആ നിമിഷത്തിലും നീ എന്‍റെ പദതാളത്തോട...

'നിമിഷാര്‍ത്ഥ തെളിച്ചങ്ങള്‍'

Image
വെളിച്ചങ്ങള്‍ ചിതറിനില്‍ക്കുകയാണ്  ഉയരങ്ങളില്‍നിന്നുളള  ഈ കാഴ്ച്ചയില്‍ ബാംഗ്ലൂര്‍നഗരവും   ചിന്തകള്‍ചിതറിയ നവവധുവിനെപ്പോലെ.... വാതില്‍തുറക്കുന്നു ,കിരണ്‍ ഇത്രവേഗം മടങ്ങിയെത്തും എന്ന് കരുതിയതേയില്ല,പക്ഷെ ആഗ്രഹിച്ചിരുന്നു എന്നത് വാസ്തവം!ഈ രാത്രിയില്‍,  അല്ലെങ്കില്‍ ഒരുപക്ഷെ  അവശേഷിക്കുന്ന  ആയുസില്‍തന്നെ  തനിക്കു പ്രതിക്ഷിച്ചിരിക്കാന്‍ ഈ ഒരു പദസ്വനമേ ഉണ്ടാവുകയുള്ളൂയെന്നതും ഇന്നത്തെ പകല്‍ തീര്‍പ്പുകല്‍പ്പിച്ചു നല്കിയിരിക്കുന്നു!! പുരികങ്ങള്‍ തെല്ല്‌മുകളിലേയ്ക്ക് വളച്ച് പതിവ് പ്രസരിപ്പോടെ നില്‍ക്കുമ്പോഴും  കണ്ണുകള്‍ പതറുന്നുണ്ടോ??!  "എന്തെടി ആദ്യമായി കാണുന്നപോലെ ........ങേ??" അവനിലെ കാമുകന്‍ ഭര്‍ത്താവിലേയ്ക്ക്  ചുവടുമാറുന്ന  നിമിഷങ്ങളാണല്ലോ   ഇത്........! ആ ഒരു ഭാവം ശബ്ദത്തിലും!! "വീട്ടിലേയ്ക്ക് വിളിച്ചു ... 'എവിടെയാണ്' എന്നാണ് ആവര്‍ത്തിച്ചു ചോദിച്ചത്". തന്‍റെ കൈകളോട് അമര്‍ന്നുചേരുന്ന വിരലുകളുടെ തണുപ്പ്  മനസിലേയ്ക്കാണ് അലിയുന്നതെന്ന് അവനു തോന്നാതിരുന്നില്ല. "നമ്മള്‍ പേടിച്ചപോലെയൊന്നുമില്ല ... കല്യ...

എന്‍റെ വാല്‍കക്ഷ്ണം!!

Image
വിഷുക്കൈനീട്ടമായി വീട്ടിലെത്തിയ പൂച്ചകുഞ്ഞ്‌ തള്ളപൂച്ചയുടെ  കരുതലിന്റെ ഭാഗമായിട്ടാണ് ഉയരത്തില്‍ എത്തിയത് ,പക്ഷെ അത് വീഴ്ചയുടെ ആക്കംകൂട്ടി!! വീഴയ്ക്ക് ശേഷം നേരിയൊരു ഹൃദയമിടിപ്പ്‌ മാത്രം അവശേഷിച്ച വാസുക്കുട്ടന്‍ ഇപ്പോള്‍ കണ്ണുകള്‍തുറന്നു,കരയുന്നു,നടക്കാന്‍ശ്രമിക്കുന്നു ,തന്‍റെ ചലങ്ങളോട് പ്രതികരിക്കാതെ കിടന്ന കുഞ്ഞിനെ തള്ളപൂച്ച അന്നേ ഉപേക്ഷിച്ചിരുന്നു ...എങ്കിലും ചെന്നെത്തിയത് അതിലും സുരക്ഷിതമായ കരങ്ങളില്‍, പ്രസ്തുത കരങ്ങളുടെ ഉടമയാണ് ഞാന്‍ ആദ്യം പറഞ്ഞ എന്‍റെ ഒരേയൊരു വാല്‍കക്ഷ്ണം/കൂടപ്പിറപ്പ് !!അമ്മയുടെ വാക്കുകളില്‍ "മൂത്തവളുടെ കൈയില്‍നിന്നും കിട്ടിയ പൂച്ച ഭ്രാന്താണ് ഇവള്‍ക്കും"!സത്യത്തില്‍ ഇതു മാത്രമല്ല എന്‍റെ എല്ലാ ചിന്തകളും ഏറ്റവുംവേഗം പിന്തുടരാന്‍ കഴിയുന്ന ഈ ലോകത്തിലെ ആദ്യത്തെയാള്‍!! ചെറുപ്പത്തില്‍ എനിക്കൊരു കളികൂട്ടുകാരന്‍ ഉണ്ടായിരുന്നു ജയരാജ്‌ എന്ന് വിളിക്കുന്ന വിഷ്ണു ,ഞങ്ങള്‍ വീടുകളിലെ ഏക സന്താനങ്ങളാണ്!! അങ്ങനെയിരിക്കെ ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു അവന്‍ഒന്നിലും ആ ദിവസങ്ങളില്‍ പ്രസ്തുതകക്ഷി  ഒരു ചേട്ടനാകുന്നു  ഒന്നല്ല രണ്ടു ഇരട്ടകുട്ടികളുടെ ഗമകാ...